• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാൻസറാണെന്ന് അറിയിക്കാതെ ചികിത്സ നൽകി, 45കാരിക്ക് ദാരുണാന്ത്യം; അക്യുപങ്‌ചർ സ്ഥാപനത്തിനെതിരെ പരാതി

ckmnews by ckmnews
August 28, 2025
in UPDATES
A A
കാൻസറാണെന്ന് അറിയിക്കാതെ ചികിത്സ നൽകി, 45കാരിക്ക് ദാരുണാന്ത്യം; അക്യുപങ്‌ചർ സ്ഥാപനത്തിനെതിരെ പരാതി
0
SHARES
563
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: കാന്‍സര്‍ മൂര്‍ച്ഛിച്ച് യുവതി മരിക്കാനിടയായതിനുപിന്നില്‍ അക്യുപങ്ചര്‍ ചികിത്സയാണെന്നാരോപിച്ച് ചികിത്സകര്‍ക്കുനേരേ പരാതിയുമായി കുടുംബം. കഴിഞ്ഞദിവസമാണ് കുറ്റ്യാടി അടുക്കത്ത് വാഴയില്‍ ഹാജറ കാന്‍സര്‍ മൂര്‍ച്ഛിച്ച് മരിച്ചത്. ശരീരവേദനയെത്തുടര്‍ന്ന് ഇവര്‍ നേരത്തേ കുറ്റ്യാടിയിലെ അക്യുപങ്ചര്‍ കേന്ദ്രത്തില്‍ ചികിത്സതേടിയിരുന്നു. സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും രോഗിയെ അറിയിക്കാതെ കുറ്റ്യാടിയിലെ വനിത അക്യുപങ്ചറിസ്റ്റ് ചികിത്സ തുടരുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശരീരത്തില്‍ പഴുപ്പ് പൊട്ടിയൊലിച്ചപ്പോഴും രോഗം സുഖപ്പെടുകയാണെന്ന് വിശ്വസിപ്പിച്ചു. പിന്നീട് ഇവരെ കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മറ്റൊരു അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിലേക്ക് വിടുകയായിരുന്നു. പച്ചവെള്ളവും നാല് അത്തിപ്പഴവുമായിരുന്നു ഇവര്‍ നിര്‍ദേശിച്ച ഭക്ഷണം. മറ്റൊന്നും കഴിക്കരുതെന്നും പറഞ്ഞു. ഒടുവില്‍ ആറുമാസംമുന്‍പാണ് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും രോഗം നാലാംഘട്ടം കടന്നിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടും ബെംഗളൂരുവിലുമായി സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടിയെങ്കിലും ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ചികിത്സയുമായി ബന്ധപ്പട്ട് ബന്ധുക്കള്‍ നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചികിത്സയ്ക്ക് ലൈസന്‍സുണ്ടെന്ന് അക്യുപങ്ചറിസ്റ്റുകള്‍ പറഞ്ഞതിനെത്തുടര്‍ന്ന് പോലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. യുവതിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനും പ്രതിപക്ഷനേതാവ് വിഡി സതീശനും ഷാഫി പറമ്പില്‍ എംപിക്കും കുടുംബം നിവേദനം നൽകിയിട്ടുണ്ട്.

Related Posts

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ സ്വദേശി കൂടി മരിച്ചു
UPDATES

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ സ്വദേശി കൂടി മരിച്ചു

April 26, 2026
280
ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ
UPDATES

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

April 26, 2026
134
പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി
UPDATES

പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

April 26, 2026
32
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം
UPDATES

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

April 26, 2026
269
എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി
UPDATES

എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

April 26, 2026
153
ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
UPDATES

ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

April 26, 2026
159
Next Post
ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ കാറിന് എപ്പോഴും ‘പണി’; പരസ്യത്തില്‍ അഭിനയിച്ച ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമെതിരെ കേസുകൊടുത്ത് അഭിഭാഷകന്‍

ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ കാറിന് എപ്പോഴും ‘പണി’; പരസ്യത്തില്‍ അഭിനയിച്ച ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമെതിരെ കേസുകൊടുത്ത് അഭിഭാഷകന്‍

Recent News

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ സ്വദേശി കൂടി മരിച്ചു

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ സ്വദേശി കൂടി മരിച്ചു

April 26, 2026
280
ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

April 26, 2026
134
പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

April 26, 2026
32
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

April 26, 2026
269
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025