• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

ഷാഫി പറമ്പിലിനെതിരെ പ്രതിഷേധിച്ച സംഭവം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി, യൂത്ത് കോൺഗ്രസിനെതിരെ വധശ്രമത്തിന് കേസ്

ckmnews by ckmnews
August 28, 2025
in Politics
A A
ഷാഫി പറമ്പിലിനെതിരെ പ്രതിഷേധിച്ച സംഭവം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി, യൂത്ത് കോൺഗ്രസിനെതിരെ വധശ്രമത്തിന് കേസ്
0
SHARES
130
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വടകരയിൽ ഷാഫി പറമ്പിൽ എംപിയെ വഴിതടഞ്ഞ സംഭവത്തിൽ 11 ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. ബ്ളോക്ക് ഭാരവാഹികൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഡിവൈഎഫ്‌ഐ നടത്തിയ റോഡ് ഉപരോധത്തിൽ ഗതാഗതം തടസപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. അതേസമയം, ഷാഫി പറമ്പിലിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ വഴിതടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി നടത്തിയ ക്ളിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത് പൊലീസ്. 28 പേ‌ർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. പൊലീസിനെ തീപന്തമെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. മഹിളാ കോൺഗ്രസ് നേതാക്കളായ വീണ എസ് നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല അടക്കമുള്ളവർ പ്രതികളാണ്. കേസിൽ അറസ്റ്റിലായ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു. പന്തളം കൊളുത്തി പ്രകടനം സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. പിന്നാലെ തീപന്തം എറിയുകയായിരുന്നു. പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് ടൗൺഹാളിൽ ഭിന്നശേഷിക്കാരുടെ ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴായിരുന്നു ഷാഫി പറമ്പിലിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത്. പൊലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചെങ്കിലും പിന്മാറിയില്ല. തുടർന്ന് ബലം പ്രയോ​ഗിച്ച് നീക്കി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. വാഹനം തടഞ്ഞതോടെ കാറിൽ നിന്നിറങ്ങിയ ഷാഫിയും, ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. പുറത്തിറങ്ങിയ ഷാഫിയെയും പൊലീസ് തടഞ്ഞു.

Related Posts

ഉപതിരഞ്ഞെടുപ്പ് ഫലം: ‘ജനമനസില്‍ രൂപപ്പെടുന്ന പ്രതിച്ഛായയെക്കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തേണ്ട സമയം’; സുപ്രഭാതം
Kerala

ഉപതിരഞ്ഞെടുപ്പ് ഫലം: ‘ജനമനസില്‍ രൂപപ്പെടുന്ന പ്രതിച്ഛായയെക്കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തേണ്ട സമയം’; സുപ്രഭാതം

September 30, 2026
11
ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍
Kerala

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

September 29, 2026
53
38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി
Kerala

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

September 29, 2026
163
‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി
Kerala

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

September 29, 2026
142
‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’
Kerala

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

September 22, 2026
7
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു
Kerala

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
140
Next Post
കാൻസറാണെന്ന് അറിയിക്കാതെ ചികിത്സ നൽകി, 45കാരിക്ക് ദാരുണാന്ത്യം; അക്യുപങ്‌ചർ സ്ഥാപനത്തിനെതിരെ പരാതി

കാൻസറാണെന്ന് അറിയിക്കാതെ ചികിത്സ നൽകി, 45കാരിക്ക് ദാരുണാന്ത്യം; അക്യുപങ്‌ചർ സ്ഥാപനത്തിനെതിരെ പരാതി

Recent News

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

October 1, 2026
14
മാരാർജി ഭവന് നേരെയുണ്ടായ ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി

മാരാർജി ഭവന് നേരെയുണ്ടായ ആക്രമണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി

October 1, 2026
17
മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

October 1, 2026
55
കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല: മുഖ്യമന്ത്രി

കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല: മുഖ്യമന്ത്രി

October 1, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025