• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

2000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസ്; അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ സിബിഐ റെയ്‌ഡ്

cntv team by cntv team
August 23, 2025
in Kerala
A A
2000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസ്; അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ സിബിഐ റെയ്‌ഡ്
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: റിലയൻസ് കമ്മ്യൂണിക്കേഷൻസിലും അതിന്റെ പ്രൊമോട്ടർ ഡയറക്‌ടർ അനിൽ അംബാനിയുമായും ബന്ധമുള്ള സ്ഥാപനങ്ങളിൽ സിബിഐ റെയ്‌ഡ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് 2000 കോടിയിലധികം രൂപയുടെ നഷ്‌ടമുണ്ടാക്കിയെന്ന് ആരോപിക്കപ്പെടുന്ന ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് നടത്തിയത്.

റിലയൻസ് കമ്മ്യൂണിക്കേഷൻസും അനിൽ അംബാനിയുമായും ബന്ധമുള്ള ആറ് സ്ഥാപനങ്ങളിലാണ് റെയ്‌ഡ് നടന്നത്. ബാങ്ക് ഫണ്ടുകൾ എങ്ങനെ ദുരുപയോഗം ചെയ്‌തുവെന്നും വായ്‌പകൾ വകമാറ്റി ചെലവഴിച്ചിട്ടുണ്ടോഎന്നും സ്ഥാപിക്കുന്നതിനുള്ള നിർണായക രേഖകളും ഡിജിറ്റൽ തെളിവുകളും ശേഖരിക്കുക എന്നതായിരുന്നു റെയ്‌ഡിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. 2000 കോടിയിലധികം രൂപയുടെ നാശനഷ്‌ടം വരുത്തിയതിന് റിലയൻസ് കമ്മ്യൂണിക്കേഷൻസിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

ജൂൺ 13ന് എസ്‌ബിഐ റിലയൻസ് കമ്മ്യൂണിക്കേഷൻസിനെയും അനിൽ അംബാനിയെയും ഫ്രോഡ് പട്ടികയിൽ ഉൾപ്പെടുത്തി ജൂൺ 24ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് റിപ്പോർട്ട് അയക്കുകയും ചെയ്‌തു. ആർബിഐ മാർഗനിർദേശങ്ങൾ അനുസരിച്ച്, ഒരു ബാങ്ക് ഒരു അക്കൗണ്ടിനെ ഫ്രോഡ് പട്ടികയിൽ ഉൾപ്പെടുത്തിക്കഴിഞ്ഞാൽ 21 ദിവസത്തിനുള്ളിൽ ആർബിഐയെ അറിയിക്കുകയും കേസ് സിബിഐയിലോ പൊലീസിലോ റിപ്പോർട്ട് ചെയ്യുകയും വേണം.

തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ റിലയൻസ് കമ്മ്യൂണിക്കേഷൻസിന് എസ്‌ബിഐ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ലഭിച്ച മറുപടികൾ പരിശോധിച്ചെങ്കിലും മതിയായ വിശദീകരണം നൽകാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് ബാങ്ക് വ്യക്തമാക്കി. കോടിക്കണക്കിന് രൂപയുടെ ബാങ്ക് വായ്‌പ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അംബാനിയെ ഇഡി ചോദ്യം ചെയ്‌ത് ദിവസങ്ങൾക്കുള്ളിലാണ് സിബിഐ റെയ്‌ഡുകൾ നടത്തിയത്.

Related Posts

സൂര്യാതപമെന്ന് സംശയം; പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ
Kerala

സൂര്യാതപമെന്ന് സംശയം; പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ

April 25, 2026
108
തൃശൂരിൽ വൻ ലഹരി വേട്ട. രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കൊട്ടോൽ സ്വദേശി പിടിയിൽ
Kerala

തൃശൂരിൽ വൻ ലഹരി വേട്ട. രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കൊട്ടോൽ സ്വദേശി പിടിയിൽ

April 25, 2026
450
പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ
Kerala

പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ

April 25, 2026
28
മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

April 25, 2026
212
കോളേജ് പരിസരത്തുനിന്ന് MDMAയുമായി യുവതിയെ എക്സൈസ് പിടികൂടി
Crime

കോളേജ് പരിസരത്തുനിന്ന് MDMAയുമായി യുവതിയെ എക്സൈസ് പിടികൂടി

April 25, 2026
203
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്
Kerala

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

April 25, 2026
49
Next Post
പുതിയ ആദായനികുതി നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി; അടുത്ത സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തില്‍

പുതിയ ആദായനികുതി നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി; അടുത്ത സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തില്‍

Recent News

ചങ്ങരംകുളത്ത് ഹോളോബ്രിക്സ് കമ്പനിയില്‍ മോഷണം’മോഷ്ടാവ് സിസിടിവി യില്‍’പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളത്ത് ഹോളോബ്രിക്സ് കമ്പനിയില്‍ മോഷണം’മോഷ്ടാവ് സിസിടിവി യില്‍’പോലീസ് അന്വേഷണം തുടങ്ങി

April 25, 2026
378
സൂര്യാതപമെന്ന് സംശയം; പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ

സൂര്യാതപമെന്ന് സംശയം; പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ

April 25, 2026
108
തൃശൂരിൽ വൻ ലഹരി വേട്ട. രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കൊട്ടോൽ സ്വദേശി പിടിയിൽ

തൃശൂരിൽ വൻ ലഹരി വേട്ട. രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കൊട്ടോൽ സ്വദേശി പിടിയിൽ

April 25, 2026
450
പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ

പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ

April 25, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025