ലോകമെമ്ബാടും ബിസിനസ് വിപുലപ്പെടുത്തുന്ന ലുലു ഗ്രൂപ്പ് സ്വന്തം നാടായ കേരളത്തിലും തങ്ങളുടെ ബിസിനസ് വിപുലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്ഓണസമ്മാനമായി കോഴിക്കോട് മാള്‍ തുറന്ന ഗ്രൂപ്പ് ക്രിസ്മസ് സമ്മാനമായി കോട്ടയത്തും പുതിയ മാള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുകയാണ്. മണിപ്പുഴയില്‍ നിർമ്മിച്ചുകൊണ്ടിരിക്കുന്ന മാളിന്റെ പണികളെല്ലാം പൂർത്തിയായി കഴിഞ്ഞു. അവസാന നിമിഷത്തെ ഏതാനും മിനുക്ക് പണികള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്ലുലു ഗ്രൂപ്പിന്റെ കേളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാളാണ് കേരളത്തില്‍ വരാന്‍ പോകുന്നത്. നിലവില്‍ കോഴിക്കോടിന് പുറമെ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങലിലാണ് ലുലുവിന് ഷോപ്പിങ് മാളുകളുള്ളത്. ഇതോടൊപ്പം തന്നെ തൃപ്രയാളികള്‍ ലുലു ഗ്രൂപ്പിന്റെ വൈമാളും എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളില്‍ ഒരു ഹൈപ്പർ മാർക്കറ്റും ലുലുവിന്റേതായി പ്രവർത്തിക്കുന്നുണ്ട്.കോട്ടയത്തെ ലുലു മാളിന്റെ ഉദ്ഘാടന തിയതി ലുലു ഗ്രൂപ്പ് ഔദ്യോഗികമായി തന്നെ പുറത്ത് വിടും. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് ഡിസംബർ മാസത്തിന്റെ ആദ്യ ആഴ്ചയോ രണ്ടാം ആഴ്ചയോ മാള്‍ പ്രവർത്തനം ആരംഭിച്ചേക്കും. രണ്ട് നിലകളിലായിട്ടുള്ള മാളിന് 3.22 ലക്ഷംചതുരശ്ര അടി വിസ്തീർണ്ണമാണുള്ളത്. വിസ്തീർണ്ണത്തിന്റെ കാര്യത്തില്‍ പാലക്കാട് ലുലു മാളാണ് കേരളത്തില്‍ ഏറ്റവും ചെറുത്. രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിലാണ് പാലക്കാടെ മാള്‍ പ്രവർത്തിക്കുന്നത്. 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണമുള്ള തിരുവനന്തപുരത്തെ മാളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലുത്.