മുംബൈ പോലീസിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന പണം തട്ടാനുളള യുവാവിന്റെ ശ്രമം തൃശ്ശൂർ സിറ്റി പോലീസ് പൊളിച്ചടുക്കി. പോലീസ് യൂണിഫോമിലായിരുന്നു തട്ടിപ്പ് സംഘത്തിലെയാൾ വീഡിയോ കോൾ ചെയ്തത്. ഫോണിലെ ക്യാമറ ഓൺ ചെയ്യാത്തതിനാൽ വിളിച്ചത് തൃശൂർ പോലീസ് സൈബർ സെല്ലിലേക്കാണെന്ന് ഇയാൾക്ക് മനസിലായില്ലായിരുന്നു. ഒടുവിൽ ക്യാമറ ഓണാക്കി പോലീസുകാരെ കണ്ടതോടെയാണ് അപകടം മനസിലായത്. കടുവയെ പിടിച്ച കിടുവ, യേ കാം ചോടുദോ ബായ് എന്ന അടിക്കുറിപ്പോടെ സംഭവത്തിന്റെ വീഡിയോ ട്രോൾ രൂപത്തിൽ തൃശ്ശൂർ സിറ്റി പോലീസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടനെ 1930ൽ വിളിച്ച് വിവരം അറിയിക്കണമെന്ന് നിർദേശിച്ചാണ് പോലീസ് വീഡിയോ അവസാനിപ്പിക്കുന്നത്