ചങ്ങരംകുളം :വരുന്ന പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മദ്യത്തിനും മയക്കുമരുന്നിനും മദ്യശാലകൾക്കും എതിരെ ജനങ്ങളുടെ ശക്തമായ പ്രതികരണമുണ്ടാകണമെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് മാർ ജോഷ്വാ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.മദ്യത്തിലും മയക്കുമരുന്നിലും തകർന്നടിയുന്ന കേരളത്തിൽ സർക്കാർ ഒരു ബ്രുവറി കൂടി തുടങ്ങാൻ പോകുന്നതിനെതിരെ സമൂഹ മനസ്സാക്ഷിയെ ഉണർത്താൻ വളയംകുളത്ത് നടന്ന ഏകദിന ഉപവാസ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനാരോഗ്യ പ്രസ്ഥാനം സംഘടിപ്പിച്ച ഉപവാസം പി. പി യൂസഫലി അധ്യക്ഷത വഹിച്ചു. ഡോ ജേക്കബ് വടക്കഞ്ചേരി,ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ,ജോസഫ് എം പുതുശ്ശേരി,അഡ്വ സുജാത വർമ്മ, കെ പി നൗഷാദലി,കുഞ്ഞിക്കോമു മാസ്റ്റർ, കെ വി സുഗതൻ, കാപ്റ്റൻ അഹ്മദ് കോയ,സിദ്ധിക്ക് മൗലവി അയിലക്കാട്,ഡോ ജോൺ ജോസഫ്,അഷ്‌റഫ് കോക്കൂർ, അഡ്വ കെ വി മുഹമ്മദ്, അൻവർ പഴഞ്ഞി,ഫാദർ ദേവസി പന്തല്ലൂക്കാരൻ,വാസു അടാട്ട്, നൗഫൽ സഅദി, പി പി ഖാലിദ്,കെ വി സഹിർഷാ, ഖദീജാ നർഗ്ഗീസ്, സുബൈർ ചങ്ങരംകുളം, പിജി ശശിധരൻ പിള്ള, സി എം യൂസഫ്, ഡോ ജോസ് മാത്യു,, നഹീം ഇഹ്സാനുൽ ഹഖീം, ഡോ അബ്ദുൽ ഹസീബ്മദനി, അബ്ദുല്ലത്തീഫ് കാടഞ്ചേരി, കെ അബ്ദുൽ ഹമീദ്, ടി വി മുഹമ്മദ് അബ്ദുറഹ്മാൻ,താഹിർ ഇസ്മായിൽ, കെ അനസ്, മുജീബ് കോക്കൂർ, ടി കൃഷ്ണൻ നായർ, സലീം കോക്കൂർ, റാഷിദ് നെച്ചിക്കൽ,അബ്ദുല്ലക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
എലപ്പുള്ളിയിൽ തുടങ്ങാൻ പോകുന്ന ബ്രുവറിയിൽ നിന്ന് സർക്കാർ പിന്മാറുക,പഞ്ചായത്തീ രാജ് ആക്റ്റ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന മദ്യനിരോധനാധികാരം പുനസ്ഥാപിക്കുക,മയക്കുമരുന്നിനെതിരെ നിയമം കർശനമാക്കുക,എന്നീ ആവശ്യങ്ങൾ സത്യാഗ്രഹികൾ ആവശ്യപ്പെട്ടു.








