• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, January 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപ ഓണസമ്മാനം! 60 വയസിന് മുകളിലുള്ള 52,864പേർക്ക് ഉത്സവ ബത്ത നൽകും

cntv team by cntv team
August 20, 2025
in Kerala
A A
പട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപ ഓണസമ്മാനം! 60 വയസിന് മുകളിലുള്ള 52,864പേർക്ക് ഉത്സവ ബത്ത നൽകും
0
SHARES
183
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്തെ പട്ടികവർഗ കുടുംബങ്ങളിലെ 60 വയസ് കഴിഞ്ഞവർക്ക് ഉത്സവബത്ത നൽകും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് 1000 രൂപ നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ 60 വയസിനു മുകളിൽ പ്രായമുള്ള അർഹരായ 52,864 പട്ടിക വർഗക്കാർക്ക് 1000 രൂപ വീതം 2025-ലെ “ഓണസമ്മാന”മായി നൽകും. ഈ ഇനത്തിലുള്ള ചെലവിനായി 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.മന്ത്രിസഭാ യോഗ തീരുമാനങ്ങൾലൈഫ് പദ്ധതി; സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്പയെടുക്കുന്നതിന് അനുമതിലൈഫ് പദ്ധതി പ്രകാരം, നിലവിൽ നിർമ്മാണ പുരോഗതിയിലുള്ള 1,27,601 വീടുകൾക്ക് വായ്പ വിഹിതം ലഭ്യമാക്കുന്നതിനു 1100 കോടി രൂപയും, ലൈഫ് ലിസ്റ്റിൽ പട്ടികജാതി, പട്ടികവർഗ്ഗ ഗുണഭോക്താക്കൾ കൂടുതലായി ഉൾപ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണ ധനസഹായം അവദിക്കുന്നതിന് 400 കോടി രൂപയും ഉൾപ്പെടെ ആകെ 1500 കോടി രൂപ സർക്കാർ ഗ്യാരണ്ടിയോടെ ഹഡ്കോയിൽ നിന്നും KURDFC മുഖേന വായ്പയെടുക്കുന്നതിന് തത്വത്തിൽ അനുമതി നൽകി. 2025-26 ൽ 750 കോടി രൂപയും 2026-27ൽ 750 കോടി രൂപയും എന്ന രീതിയിലാണിത്.വായ്പയുടെ മുതൽ തിരിച്ചടവ് 15 വർഷം കൊണ്ട് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നും കുറവ് ചെയ്തു KURDFC മുഖേന ഹഡ്കോയ്ക്ക് നല്‍കും. വായ്പയുടെ പലിശ സർക്കാർ ഓരോ വർഷവും ബജറ്റ് വിഹിതത്തിൽ നിന്നും ഒടുക്കും.പട്ടിക വര്‍ഗക്കാര്‍ക്ക് ഓണസമ്മാനംസംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ 60 വയസിനു മുകളിൽ പ്രായമുള്ള അർഹരായ 52,864 പട്ടിക വർഗക്കാർക്ക് 1000 രൂപ വീതം 2025-ലെ “ഓണസമ്മാന”മായി നൽകും. ഈ ഇനത്തിലുള്ള ചെലവിനായി 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ്കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2024-25 സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. വ്യവസായ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണിത്.തസ്തികപത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സർക്കാർ നഴ്സിംഗ് കോളേജുകളില്‍ പുതിയ തസ്തികകള്‍ സൃഷിടുക്കും. ഈ ജില്ലകളില്‍ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകൾ ഓരോന്നു വീതം സൃഷിടിക്കും. തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിൽ രണ്ട് അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളും, ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തികയും സൃഷ്ടിക്കും. ആകെ 7 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളും 6 അസോസിയേറ്റ് പ്രൊഫസർ തസ്തികകളുമാണ് സൃഷ്ടിക്കുക.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പുതുതായി ആരംഭിച്ച 9 കെ.എസ്.ബി.സി എഫ്.എൽ വെയർഹൗസുകളിൽ മേൽ നോട്ടത്തിനായി 3 എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, 3 പ്രിവൻ്റീവ് ഓഫീസർ, 3 സിവിൽ എക്സൈസ് ഓഫീസർ എന്നീ തസ്തികകൾ ഒരു വർഷത്തേക്ക് സൃഷ്ടിക്കും.കാസറഗോഡ് പെർഡാല നവജീവന ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.റ്റി (ഫിസിക്സ്), എച്ച്.എസ്.എസ്.റ്റി (കെമിസ്ട്രി), എച്ച്.എസ്.എസ്.റ്റി (മാത്തമാറ്റിക്സ്) എന്നിവയിൽ ഓരോ ജൂനിയർ തസ്തിക വീതം സൃഷ്ടിക്കും. എച്ച്.എസ്.എസ്.റ്റി (ബോട്ടണി), എച്ച്.എസ്.എസ്.റ്റി (സുവോളജി) എന്നീ ജൂനിയർ തസ്തികകൾ എച്ച്.എസ്.എസ്.റ്റിയായി അപ്ഗ്രേഡ് ചെയ്യും.പുനർനിയമനംസെൻ്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ് (സി-ആപ്റ്റ്)-ൻ്റെ മാനേജിംഗ് ഡയറക്ടറായി വിരമിച്ച ഐ.എച്ച്.ആർ.ഡി അസോസിയേറ്റ് പ്രൊഫസർ ഡോ. പി. സുരേഷ് കുമാറിന് പുനർനിയമനം നല്‍കും.ശമ്പളപരിഷ്ക്കരണംകേരള മെഡിക്കൽ സർവീസസ്സ് കോർപറേഷനിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം 15.12.2022 തീയതി പ്രാബല്യത്തിൽ പരിഷ്ക്കും.ഫയല്‍ അദാലത്ത് പുരോഗതി വിലയിരുത്തിസെക്രട്ടേറിയറ്റിലും വകുപ്പ് അദ്ധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകൾ തീർപ്പാക്കുന്നതിന് 2025 ജൂലൈ 1 മുതൽ ആഗസ്റ്റ് 31 വരെ നടത്തുന്ന ഫയല്‍ അദാലത്തിന്റെ പുരോഗതി മന്ത്രിസഭായോഗം വിലയിരുത്തി. ഫയൽ തീർപ്പാക്കലിൽ മുമ്പ് തീരുമാനിച്ച പ്രകാരം പുരോഗതി കൈവരിയ്ക്കാത്ത വകുപ്പുകളിൽ ഊർജ്ജിതമായ നടപടികൾ സ്വീകരിക്കു ന്നതിനായി യോഗം വിളിച്ചു ചേർക്കാൻ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെയും, സെക്രട്ടറിമാരെയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ്; പദ്ധതികള്‍ അംഗീകരിച്ചുറീബിള്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പൂത്തീകരിക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതികള്‍ അംഗീകരിച്ചു. പൊതുമരമത്ത് വകുപ്പിന്‍റെ പത്തനംതിട്ട ജില്ലയിലെ 3 റോഡുകള്‍, കൊല്ലം ജില്ലയിലെ 9 റോഡുകള്‍, തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഇടുക്കി വട്ടവട പഞ്ചായത്തിലെ 3 റോഡുകള്‍ എന്നീ പ്രവൃത്തികളാണ് ​അംഗീകരിച്ചത്.പത്തനംതിട്ട1 . കുന്നന്താനം കവിയൂർ റോഡ്2 . തിരുമാലിടക്ഷേത്രം-കാവനാൽകടവ് റോഡ്3 . പാലത്തിങ്കൽ – ഈട്ടിക്കൽപ്പടി റോഡ്കൊല്ലം1 . പുത്തൂർ- ചീരങ്കാവ് റോഡ്2 . ആറുമുറിക്കട -നെടുമൺകാവ് റോഡ്3 . എടക്കിടം-കുടവട്ടൂർ റോഡ്കുഴിമതിക്കാട് -പി.കെ.പി കവല -പഴങ്ങളം റോഡ്5 . കരീപ്ര -പ്ലാക്കോട് -കടക്കോട് റോഡ്6 . കുടവട്ടൂർ -ചന്തമുക്ക്-താന്നിമുക്ക് റോഡ്7 . വെളിയം പടിഞ്ഞാറ്റിൻകര -അമ്പലത്തുംകാല റോഡ്8 . നെടുമൺകാവ്-വെളിയം പടിഞ്ഞാറ്റിൻകര റോഡ്9 . വെളിയം പടിഞ്ഞാറ്റിൻകര-വെളിയം പരുത്തിയറ റോഡ്ഇടുക്കി1 . കോവിലൂർ-വട്ടവട-ഒറ്റമരം-പഴത്തോട്ടം ജംഗ്ഷൻ റോഡ്2 . പഴത്തോട്ടം ജംഗ്ഷൻ – ചിലന്തിയാർ ജംഗ്ഷൻ റോഡ്3 . ചിലന്തിയാർ ജംഗ്ഷൻ – ചിലന്തിയാർ വെള്ളച്ചാട്ടം റോഡ്കേരള കയര്‍ തൊഴിലാളി ക്ഷേമ സെസ്സ് (ഭേദഗതി) ബില്‍ അംഗീകരിച്ചുകേരള നിയമ പരിഷ്ക്കരണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ കരട് “കേരള കയര്‍ തൊഴിലാളി ക്ഷേമ സെസ്സ് (ഭേദഗതി) ബില്‍ 2025 അംഗീകരിച്ചു.വിജ്ഞാന കേരളം സ്കില്‍ ക്യാമ്പെയിന്‍; പ്രവര്‍ത്തന രൂപരേഖ അംഗീകരിച്ചുവിജ്ഞാന കേരളം സ്കില്‍ ക്യാമ്പെയിനുമായി ബന്ധപ്പെട്ട് സ്കില്‍ കൗണ്‍സിലുകളുടെ രൂപീകരണവും പ്രവര്‍ത്തന രൂപരേഖയും അംഗീകരിച്ചു.സാധൂകരിച്ചുവിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിച്ചുള്ള നടപടി സാധൂകരിച്ചു.ടെണ്ടർ അംഗീകരിച്ചുതിരുവനന്തപുരം “GENERAL-RP 2023-24 Improvements to Azhoor Perumathura road from Ch. 0/000 to 2/000 by providing BM & BC overlay”. എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട 1,76,16,660 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

Related Posts

കേന്ദ്ര ഏജൻസികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ; സി ജെ റോയിയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
Kerala

കേന്ദ്ര ഏജൻസികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ; സി ജെ റോയിയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

January 31, 2026
51
പത്താംക്ലാസ് സിലബസ് 25% കുറയ്ക്കും, പരിഷ്കരണം ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ- വി. ശിവൻകുട്ടി
Kerala

പത്താംക്ലാസ് സിലബസ് 25% കുറയ്ക്കും, പരിഷ്കരണം ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ- വി. ശിവൻകുട്ടി

January 31, 2026
46
‘വിശ്വസിക്കാനാകുന്നില്ല, സൗഹൃദത്തിനപ്പുറമുള്ള ബന്ധം’; സി ജെ റോയ്‌യെ അനുസ്‌മരിച്ച് മോഹൻലാൽ
Kerala

‘വിശ്വസിക്കാനാകുന്നില്ല, സൗഹൃദത്തിനപ്പുറമുള്ള ബന്ധം’; സി ജെ റോയ്‌യെ അനുസ്‌മരിച്ച് മോഹൻലാൽ

January 31, 2026
111
ഇനി ഹെൽമറ്റ് എടുക്കാൻ മറക്കേണ്ട, ഒറ്റയാഴ്ച ചെക്കിങ്ങിൽ പിഴയിട്ടത് രണ്ടരക്കോടി രൂപ
Kerala

ഇനി ഹെൽമറ്റ് എടുക്കാൻ മറക്കേണ്ട, ഒറ്റയാഴ്ച ചെക്കിങ്ങിൽ പിഴയിട്ടത് രണ്ടരക്കോടി രൂപ

January 31, 2026
101
കമിതാക്കളെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala

കമിതാക്കളെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

January 31, 2026
20
സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി; വലിയ സമ്മർദ്ദമില്ലാതെ ജീവനൊടുക്കില്ലെന്ന് സന്തതസഹചാരി അബില്‍ ദേവ്
Kerala

സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി; വലിയ സമ്മർദ്ദമില്ലാതെ ജീവനൊടുക്കില്ലെന്ന് സന്തതസഹചാരി അബില്‍ ദേവ്

January 31, 2026
92
Next Post
ഓട്ടോമാറ്റിക് കാറും, ഇലക്ട്രിക് വാഹനങ്ങളും ഇനി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഉപയോഗിക്കാം

ഓട്ടോമാറ്റിക് കാറും, ഇലക്ട്രിക് വാഹനങ്ങളും ഇനി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഉപയോഗിക്കാം

Recent News

പ്രശസ്ഥമായ പന്തല്ലൂര്‍ പൂരം നാളെ’വെടിക്കെട്ടിന് അനുമതി

പ്രശസ്ഥമായ പന്തല്ലൂര്‍ പൂരം നാളെ’വെടിക്കെട്ടിന് അനുമതി

January 31, 2026
5
മുരളി മാഷ് മാസാണ്..തീരവാസികളെ സർക്കാർ സർവ്വീസിൽ എത്തിക്കാൻ ‘വിജ്ഞാന കടലോരം’ പദ്ധതിയ്ക്ക് തുടക്കമായി

മുരളി മാഷ് മാസാണ്..തീരവാസികളെ സർക്കാർ സർവ്വീസിൽ എത്തിക്കാൻ ‘വിജ്ഞാന കടലോരം’ പദ്ധതിയ്ക്ക് തുടക്കമായി

January 31, 2026
73
കേന്ദ്ര ഏജൻസികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ; സി ജെ റോയിയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കേന്ദ്ര ഏജൻസികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ; സി ജെ റോയിയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

January 31, 2026
51
പത്താംക്ലാസ് സിലബസ് 25% കുറയ്ക്കും, പരിഷ്കരണം ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ- വി. ശിവൻകുട്ടി

പത്താംക്ലാസ് സിലബസ് 25% കുറയ്ക്കും, പരിഷ്കരണം ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ- വി. ശിവൻകുട്ടി

January 31, 2026
46
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025