ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിനോട് തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫോർഡിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സണൽ വിജയിച്ചത്. കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ചു നിന്നെങ്കിലും ഗോൾ കണ്ടെത്താൻ കഴിയാത്തത് തിരിച്ചടിയായി.
13-ാം മിനുറ്റിൽ കോർണറിൽ നിന്നായിരുന്നു ആഴ്‌സണലിന്റെ ഗോൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് കീപ്പർ കിക്ക് തട്ടിയകറ്റിയെങ്കിലും റിക്കാർഡോ കലിയഫൊരു അത് ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു.മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച നീക്കങ്ങളുമായി കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഗോൾ ശ്രമങ്ങൾ ആഴ്‌സനലിനെ പ്രതിരോധ കോട്ടകളിൽ തട്ടിവീണു.