ചങ്ങരംകുളം:ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആഘോഷിച്ചു.അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ വൈസ് പ്രസിഡന്റും പ്രദേശത്തെ ഗുരുസ്വാമിയുമായ ടി.കൃഷ്ണൻ നായർ പതാക ഉയർത്തി.ശ്രീ ശാസ്താ സ്കൂൾ കമ്മറ്റി സെക്രട്ടറി കണ്ണൻ പന്താവൂർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.ഹെഡ് മിസ്ട്രസ് ടിപി സുമ അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി സൗമ്യ ഷാജി നന്ദി രേഖപ്പെടുത്തി.സ്കൂളിലെ അധ്യാപികമാരായഎം.ഷിജ,കെസി സൗമ്യ,കെവി സൗമ്യ ടി.പ്രമീള, പി.ജ്യോതി,വി രേഖ വി.അനിത,പി.പി ഷൈനി,പി.രന്യ,എ.അരുണ എന്നിവരും അശ്വതി കൃഷ്ണ ചങ്ങരംകുളവും ഷിനോദ് കുമാർ പന്താവൂരും ആശംസകളർപ്പിച്ചു.സ്വാതന്ത്ര്യ ദിനത്തിൽ ശ്രീ ശാസ്താ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആലങ്കോട് ശ്രീനന്ദ് സന്തോഷ് ദേശീയ ഗാനം വയലിനിൽ വായിച്ചത് ശ്രദ്ധേയമായി











