പൊന്നാനി കോൾപടവിൽ നിന്നും സപ്ലൈകോ സംഭരിച്ച നെല്ലിൻ്റെ പൈസ നൽകാത്തത് അത്യന്തം പ്രതിഷേധാർഹവും കർഷക ദ്രോഹവുമാണെന്ന് ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.ഓണത്തിന് മുൻപ് കർഷകർക്ക് നെല്ലിൻ്റെ പൈസ നൽകാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.ആർജെഡി ദേശീയ സമിതി അംഗം കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.ടി.ബി.സമീർ,മുഹമ്മദാലി അയിരൂർ, ഇ കെ മൊയ്തുണ്ണി,ടി.ഷാനവാസ്,സുരേഷ്.ടി.കെഎം.എം ബദറുദ്ദീൻദീപു .കെനിസാർ.എം.കെഎന്നിവർ പ്രസംഗിച്ചു.മണ്ഡലം പ്രസിഡൻ്റ്ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു.ഭാരവാഹികൾ :ഇസ്മായിൽ വടമുക്ക് (മണ്ഡലം പ്രസിഡൻ്റ്)ടി.ഷാനവാസ് (സെക്രട്ടറി)ടി.ബി.സെമീർ,അയിരൂർ മുഹമ്മദാലി(വൈസ് പ്രസിഡൻ്റുമാർ)ഇ.കെ.മൊയതുണ്ണി,ദീപു കുന്നം വീട്ടിൽ(ജോ. സെക്രട്ടറിമാർ)കെ.എം.ഭുവനേഷ്കുമാർ (ട്രഷറർ)