എരമംഗലം: ഫ്രണ്ട് ലൈൻ ലോജിസ്റ്റിക്ക് അക്കാദമിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായുള്ള പരിപാടിയിൽ പ്രമുഖ ഗാന്ധിയനും സർവ്വോദയ നേതാവുമായ മുൻ എം.പി.സി.ഹരിദാസിനെ ആദരിച്ചു. ഫ്രണ്ട് ലൈൻ അക്കാദമി അങ്കണത്തിൽ നടന്ന ചടങ്ങിൽ അക്കാദമി പ്രസിഡൻറും സി.ഇ.ഒയുമായ ബി.പി. നാസർ,സി. ഹരിദാസിനെ മൊമൻ്റോ നൽകി ആദരിച്ചു. ബി.പി. നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി. ഹരിദാസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന മത സൗഹാർദ്ദവും സാഹോദര്യ മനോഭാവവും വളർത്തി എടുക്കാൻ പുതിയ തലമുറ മുന്നോട്ട് വരണമെന്ന് സി. ഹരിദാസ് പറഞ്ഞു. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ജീവൻ ത്യജിച്ചത് മതസൗഹാർദ്ദം ഊട്ടി ഉറപ്പിക്കാൻ വേണ്ടി നടത്തിയ പരിപാടിക്കിടയിലാണെന്നും വർഗീയതയും വിദ്വേഷവും നാം വെടിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.റിട്ട. ഗവ.അഡീഷണൽ സെക്രട്ടറി എ.അബ്ദുൾ ലത്തീഫ്,ഫ്രണ്ട് ലൈൻ ഗ്രൂപ്പ് സി.എച്ച്.ആർ.ഒ. സുനിൽകുമാർ,സി.എഫ്.ഒ. ജിൻ്റോ പോൾ, ഫ്രണ്ട് ലൈൻ ഡയറക്റ്റർ ഫെബിനാ നാസർ,എ.ടി. അലി എന്നിവർ പ്രസംഗിച്ചു.അക്കാദമി പ്രിൻസിപ്പാൾ സൂസൻ ഡിക്രൂസ് സ്വാഗതവും വിദ്യാർത്ഥി സുമയ്യ നന്ദിയും പറഞ്ഞു.