• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 20, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘ആണവഭീഷണിക്ക് മുന്നിൽ‌ വഴങ്ങില്ല; സിന്ധുനദീജല കരാറിൽ പുനരാലോചനയില്ല; ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ട’: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ‌പ്രധാനമന്ത്രി

cntv team by cntv team
August 15, 2025
in National
A A
‘ആണവഭീഷണിക്ക് മുന്നിൽ‌ വഴങ്ങില്ല; സിന്ധുനദീജല കരാറിൽ പുനരാലോചനയില്ല; ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ട’: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ‌പ്രധാനമന്ത്രി
0
SHARES
61
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: പാകിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോട് വേണ്ടെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ട മറുപടി നൽകിയെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.പഹൽഗാമിൽ മതം ചോദിച്ച് നിഷ്കളങ്കരെ വകവരുത്തിയവരെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയെന്നും മോദി പറഞ്ഞു. ‌സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്നത് ഇന്ത്യയുടെ രോഷത്തിന്റെ പ്രകടനമാണെന്നും പ്രതികാരത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ച സൈന്യം സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് രാജ്യത്തിനായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആത്മ നിർഭർ‌ ഭാരത് എന്താണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചു. രാജ്യം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാൻ രാജ്യം തയ്യാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.യുഎസിന്റെ പകരം തീരുവയെ പരോക്ഷമായി പ്രധാനമന്ത്രി വിമർ‌ശിച്ചു. സ്വന്തം കരുത്തിലും കഴിവിലും വിശ്വസിക്കുക. അതാണ് ആത്മനിർഭർ‌ ഭാരതിന്റെ വഴി. ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ട. സ്വന്തം ആയുധം കൊണ്ട് ശത്രുവിനെ തകർത്ത രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയുടെ ആണവശേഷി പത്തിരട്ടി വർധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ യുദ്ധവിമാനങ്ങൾ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയുടെ ഭാവി പുനർനിർമിക്കേണ്ടതുണ്ട്. ഇതു വിവരസാങ്കേതികവിദ്യയുടെ യുഗമാണ്. നമുക്ക് സ്വന്തമായി ഒരു എഐ ആവാസവ്യവസ്ഥ വേണമെന്നും പ്രധാനമന്ത്രി. ശുഭാംഷു ശുക്ല അടുത്തിടെ ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തി. ഉടൻ തന്നെ ഇന്ത്യയിലേക്ക് വരും. ഗഗൻയാനു വേണ്ടി നമ്മൾ സ്വന്തമായി തയ്യാറെടുക്കുകയാണ്. ഇന്ത്യയിൽ 300 ബഹിരാകാശ സ്റ്റാർട്ടപ്പുകളുണ്ട്. നമ്മുടെ യുവാക്കൾ ബഹിരാകാശ സാങ്കേതികവിദ്യയെ ശക്തിപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി.സാങ്കേതികവിദ്യയാണ് പുരോഗതിയിലേക്കുള്ള വഴി. ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ വിപണിയിൽ നിറയും. നിലവിൽ ഇന്ത്യക്ക് ഇന്ധനം ഇറക്കുമതി ചെയ്യേണ്ടിവരുന്നു. ഊർജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് പ്രധാനമാണ്. ഇന്ത്യയിൽ സൗരോർജ ഉപയോഗത്തിൽ 30 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. അണക്കെട്ടുകൾ നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി. സ്വാതന്ത്ര്യത്തിനു ശേഷം വിശപ്പ് വലിയ വെല്ലുവിളിയായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ നമ്മുടെ കർഷകർ രക്ഷാപ്രവർത്തനത്തിനെത്തി. ഭക്ഷ്യസുരക്ഷയിൽ ഇന്ത്യ ഇപ്പോൾ സ്വയം പര്യാപ്തമാണെന്നും പ്രധാനമന്ത്രി‌ പറഞ്ഞു.79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. രാജ്‌നാഥ് സിങ്, അമിത് ഷാ തുടങ്ങിയ കേന്ദ്രമന്ത്രിമാരും വിവിധ നേതാക്കളും ചെങ്കോട്ടയിലെ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയായി ചെങ്കോട്ടയില്‍നിന്നുള്ള നരേന്ദ്രമോദിയുടെ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിനപ്രസംഗമാണിത്.

Related Posts

ബെറ്റിങ് ആപ്പുകൾക്ക് പിടിവീഴും, ശിക്ഷയും; ഓണ്‍ലൈന്‍ ഗെയ്മിങ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
National

ബെറ്റിങ് ആപ്പുകൾക്ക് പിടിവീഴും, ശിക്ഷയും; ഓണ്‍ലൈന്‍ ഗെയ്മിങ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

August 19, 2025
46
ധർമസ്ഥല വെളിപ്പെടുത്തൽ; മണ്ണ് മാറ്റിയുള്ള പരിശോധന താത്കാലികമായി നിർത്തുന്നു
National

ധർമസ്ഥല വെളിപ്പെടുത്തൽ; മണ്ണ് മാറ്റിയുള്ള പരിശോധന താത്കാലികമായി നിർത്തുന്നു

August 18, 2025
166
‘ചോദ്യം ചോദിക്കുമ്പോൾ പ്രതിപക്ഷത്തെ ആക്രമിക്കുന്നു’; തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ച് ഇന്ത്യ സഖ്യം
National

‘ചോദ്യം ചോദിക്കുമ്പോൾ പ്രതിപക്ഷത്തെ ആക്രമിക്കുന്നു’; തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ച് ഇന്ത്യ സഖ്യം

August 18, 2025
40
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ഐഇഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്
National

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ഐഇഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്

August 18, 2025
5
16 ദിവസം, 20+ ജില്ലകൾ, 1,300+ കിലോമീറ്റർ; ബിഹാറിൽ വോട്ടർ അവകാശ യാത്രയുമായി രാഹുൽ ഗാന്ധി
National

16 ദിവസം, 20+ ജില്ലകൾ, 1,300+ കിലോമീറ്റർ; ബിഹാറിൽ വോട്ടർ അവകാശ യാത്രയുമായി രാഹുൽ ഗാന്ധി

August 16, 2025
94
ഷിരൂർ അർജുൻ കേസിലൂടെ മലയാളികൾക്ക് സുപരിചിതനായ എംഎൽഎയുടെ 1.68 കോടി രൂപയും 6.75 കിലോ സ്വര്‍ണവും ഇഡി കണ്ടുകെട്ടി
National

ഷിരൂർ അർജുൻ കേസിലൂടെ മലയാളികൾക്ക് സുപരിചിതനായ എംഎൽഎയുടെ 1.68 കോടി രൂപയും 6.75 കിലോ സ്വര്‍ണവും ഇഡി കണ്ടുകെട്ടി

August 16, 2025
204
Next Post
വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്ക്

വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്ക്

Recent News

കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര; വ്യാജനിൽ കടുപ്പിച്ച് സർക്കാർ, പിടിച്ചെടുത്തത് 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ

കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര; വ്യാജനിൽ കടുപ്പിച്ച് സർക്കാർ, പിടിച്ചെടുത്തത് 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ

August 19, 2025
137
ബെറ്റിങ് ആപ്പുകൾക്ക് പിടിവീഴും, ശിക്ഷയും; ഓണ്‍ലൈന്‍ ഗെയ്മിങ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബെറ്റിങ് ആപ്പുകൾക്ക് പിടിവീഴും, ശിക്ഷയും; ഓണ്‍ലൈന്‍ ഗെയ്മിങ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

August 19, 2025
46
നിര്‍ണായക നീക്കം: സിസ തോമസിനെതിരെ പ്രമേയം പാസാക്കി ഡിജിറ്റല്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ്

നിര്‍ണായക നീക്കം: സിസ തോമസിനെതിരെ പ്രമേയം പാസാക്കി ഡിജിറ്റല്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ്

August 19, 2025
53
നിമിഷപ്രിയയുടെ പേരില്‍ നടക്കുന്ന പണപ്പിരിവ് തട്ടിപ്പ്; വ്യക്തത വരുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

നിമിഷപ്രിയയുടെ പേരില്‍ നടക്കുന്ന പണപ്പിരിവ് തട്ടിപ്പ്; വ്യക്തത വരുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

August 19, 2025
152
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025