• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പനിക്ക് സ്വയം ചികിത്സ തേടരുത്, എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ: മന്ത്രി വീണാ ജോര്‍ജ്

ckmnews by ckmnews
November 12, 2024
in Kerala
A A
പനിക്ക് സ്വയം ചികിത്സ തേടരുത്, എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ: മന്ത്രി വീണാ ജോര്‍ജ്
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്.എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കൊണ്ടുള്ള മരണങ്ങള്‍ തദ്ദേശ സ്ഥാപന തലത്തില്‍ അടുത്ത രണ്ടാഴ്ച വിലയിരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. പബ്ലിക് ഹെല്‍ത്ത് ആക്ടിന്റെ അടിസ്ഥാനത്തില്‍ പ്രാദേശികമായി അത് ചര്‍ച്ച ചെയ്ത് വിലയിരുത്തി തുടര്‍ നടപടി സ്വീകരിക്കണം. ഗവേഷണ അടിസ്ഥാനത്തില്‍ പഠനം നടത്താനായി ഒരു കമ്മിറ്റി രൂപീകരിക്കും.ഹെപ്പറ്റൈറ്റിസ് എ, മലേറിയ, എച്ച്1 എന്‍1 തുടങ്ങിയ രോഗങ്ങളും പൊതുവായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. സാലഡ്, ചട്ണി, മോര് എന്നിവയില്‍ ഉപയോഗിക്കുന്ന വെള്ളവും തിളപ്പിച്ച് ആറ്റിയ വെള്ളം ആയിരിക്കണം. കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. മണ്ണിലും ജലത്തിലും കലരുന്ന മാലിന്യം ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്ന ഗുരുതരമായ സാഹചര്യമാണ് നേരിടുന്നത്. അവബോധം ശക്തമാക്കണമെന്നും മന്ത്രി അറിയിച്ചു.

Related Posts

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും
Kerala

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
5
മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു
Kerala

മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

August 15, 2026
14
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
Kerala

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

August 15, 2026
1
ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി
Kerala

ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

August 15, 2026
59
സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ
Kerala

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ

August 15, 2026
52
സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ലുങ്കിയുടുത്തെത്തി വി.ടി. ബൽറാം; ലുങ്കീവാല അധിക്ഷേപത്തിന് മറുപടി
Kerala

സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ലുങ്കിയുടുത്തെത്തി വി.ടി. ബൽറാം; ലുങ്കീവാല അധിക്ഷേപത്തിന് മറുപടി

August 15, 2026
259
Next Post
മുനമ്പം വഖഫ് ഭൂമി പ്രശ്നം: രാഷ്ട്രീയ പരിഹാരമല്ല നിയമ പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്; മന്ത്രി പി രാജീവ്

മുനമ്പം വഖഫ് ഭൂമി പ്രശ്നം: രാഷ്ട്രീയ പരിഹാരമല്ല നിയമ പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്; മന്ത്രി പി രാജീവ്

Recent News

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
5
മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

August 15, 2026
14
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

August 15, 2026
1
ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

August 15, 2026
59
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025