കടവല്ലൂർ:കല്ലുംപുറം ക്രിസ്ത്യൻ കോപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ അക്കിക്കാവ് ദീന ബന്ധു മിഷനുമായി സഹകരിച്ച് കുന്നംകുളം ഗവൺമെന്റ് ഹോസ്‌പിറ്റലിൽ രോഗികൾക്കും,കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണ വിതരണം ചെയ്തു.കെ സി സി എഫ് റിലീഫ് മിഷൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആശുപത്രിയിലെ രോഗികൾ ,അവരെ പരിപാലിക്കുന്നവർ എന്നിവർക്ക് കരുതലിൻ്റെ പ്രഭാത ഭക്ഷണം നൽകിയത്.ഫെലോഷിപ്പ് അംഗങ്ങളുടെ സജീവ സാന്നിധ്യം രോഗികൾക്ക് ആശ്വാസവും സന്തോഷവും നിറഞ്ഞതായി.റിലീഫ് മിഷൻ്റെ നേതൃത്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് വീടുകളിൽ മരുന്ന് എത്തിച്ച് നൽകൽ,അനാഥ മന്ദിര സന്ദർശനം,തൃശൂർ മെഡിക്കൽ കോളേജ് ക്യാൻസർ വാർഡിൽ ധനസഹായം ,രോഗീപരിചരണത്തിനുള്ള ഉപകരണങ്ങൾ,വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ എന്നിവ ഫെല്ലോഷിപ്പ് ചെയ്ത് വരുന്നുണ്ട്.ഭക്ഷണവിതരണത്തിന് പ്രസിഡന്റ് റെന്നി ചെറുവത്തൂർ, ജനറൽ സെക്രട്ടറി സിജു ചുമമാർ,റിലീഫ് മിഷൻ കൺവീനർ ജോസ് വൈദ്യർ,എക്സിക്യൂട്ടീവ് അംഗങ്ങളും,ദീന ബന്ധു മിഷൻ ഡയറക്ടർ ഫാദർ ലിനു ജോർജ് എന്നിവരും നേതൃത്വം നൽകി.











