ചങ്ങരംകുളം:ജ്വാല മെഗാ ക്വിസ് സീസൺ – 5, ഇർശാദ് ഇംഗ്ലീഷ് സ്കൂൾ പന്താവൂരിൽ വെച്ച് നടന്നു.സ്പോർട്സ് യുവജന വഖഫ് മന്ത്രി വി. അബ്ദുറഹിമാൻ സമാപന സമ്മേളനം ഉൽഘാടനം ചെയ്തു.എച്ച്എസ് വിഭാഗത്തിലും എച്ച്എസ്എസ് വിഭാഗത്തിലും മൂക്കുതല ഹൈസ്കൂളും,യുപി വിഭാഗത്തില്‍ കെവിയുപിഎസ് കക്കിടിപ്പുറവും എല്‍പി വിഭാഗത്തില്‍ എഎല്‍പി സ്കൂള്‍ ചിയ്യാനൂരും ചാമ്പ്യന്‍മാരായി.പരിപാടിയില്‍ മുഖ്യാതിഥിയായി പ്രദേശത്ത് ആദ്യമായി ഐആര്‍സ് ലഭിച്ച ഡോക്ടര്‍ തസ്ലിം എം കുട്ടികളോട് സംവദിച്ചു.ആലംകോട് ലീലാകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വക്കറ്റ് ഇ സിന്ധു, താഹിർ ഇസ്മായിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചയത്തംഗം ആരിഫ നാസർ,ആലംകോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ഷെഹീർ,വൈസ് പ്രസിഡൻ്റ് പ്രഭിത ടീച്ചർ എന്നിവര്‍ സംസാരിച്ചു.ക്ലബ് ഭാരവാഹികളായ സുധീർ സി. കെ,ജയകൃഷ്ണൻ പി. ബി, മണികണ്ഠൻ വേളയാട്ട്, രാമചന്ദ്രൻ സി. എം, സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.രണ്ടു പഞ്ചായത്തകളിൽ നിന്നുമായി 400 ഓളം കുട്ടികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു.പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായ പരിപാടി അറിവിൻ്റെ ഉത്സവമായി മാറി.







