ചങ്ങരംകുളം:വ്യാപാരി ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം യൂണിറ്റ് കെ.വി.വി. ഇ.എസ് ചങ്ങരംകുളം ഹൈവേയിൽ പതാക ഉയർത്തുകയും മധുര പലഹാരം വിതരണം ചെയ്യുകയും, വിവിധ പദ്ധതികൾക്ക് സാമ്പത്തിക സഹായവും ,ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തു.ചടങ്ങിൽ പ്രസിഡന്റ് പി.പി.ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഒ. മൊയ്തുണ്ണി, ഉമർ കുളങ്ങര, ടി.കൃഷ്ണൻ നായർ , ഉസ്മാൻ പന്താവൂർ,കെ.വി.ഇബ്രാഹിം കുട്ടി,സൈതലവി ഹാജി, മുഹമ്മദലി പഞ്ചമി, എ.എ.നാസർ, സുമേഷ് ഐശ്വര്യ,സുനിൽ ചിന്നൻ ,രവി എരിഞ്ഞിക്കാട്ട്, സലിം കാഞ്ഞിയൂർ, ഷഹന വി , ഗീതാ മോഹൻ എന്നിവർ പ്രസംഗിച്ചു.










