ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോക്കൂർ യൂണിറ്റ് വ്യാപാരദിനം ആചരിച്ചു.പതാക ഉയർത്തിയതിന് ശേഷം മധുര വിതരണം നടത്തി.തുടര്‍ന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ മൊമെന്റോ നൽകി ആദരിച്ചു.കെവിവിഎസ് യൂണിറ്റ് പ്രസിഡണ്ട് അബ്ദുൾ റസാഖ് നാലകത്ത് പതാക ഉയർത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി മുജീബ് ഇവി
അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ട്രഷറർ ബഷീർ കോക്കൂർ,വൈസ് പ്രസിഡണ്ട് മാരായ ജാഫർ വളയംകുളം ,മാമു കല ,സുബ്രഹ്മണ്യൻ കോക്കൂർ,സെക്രട്ടറി മാരായ ആഷിക്,അഫ്സൽ.ശ്രീധരൻ,എക്സിക്യൂട്ടീവ് മെമ്പർമാരും നേതൃത്വം നൽകി.രണ്ടു കിഡ്നികളും തകരാറിലായി ഡയാലിസിന് വിധേയമായി കൊണ്ടിരിക്കുന്ന യൂണിറ്റിലെ മുൻ വ്യാപാരിയുടെ ചികിത്സയ്ക്ക് വേണ്ടി ധനസമാ ഹരണം നടത്താൻ തീരുമാനിച്ചു.







