സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് മലപ്പുറം ചങ്ങരംകുളത്ത് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഹൈടെക് അംഗണവാടി.മലപ്പുറം ജില്ലാപഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ മെമ്പർ ആരിഫാ നാസർ അനുവദിച്ച 25 ലക്ഷം രൂപയും ആലംകോട് ഗ്രാമപഞ്ചായത്ത് അനുവദിച്ച 3 ലക്ഷം രൂപയും ചിലവഴിച്ച് ചിയ്യാനൂര്‍ ചിറകുളത്തിന് സമീപം നിര്‍മിച്ച അംഗണവാടിയാണ് വൈറലായത്.കഴിഞ്ഞ ദിവസം മന്ത്രി വി അബ്ദുറഹിമാന്‍ ആണ് അംഗണവാടി ഉദ്ഘാടനം ചെയ്തത്.28 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച ആധുനിക സൗകര്യങ്ങള്‍ അടങ്ങിയ ഹൈടെക് അംഗണവാടിയുടെ മനോഹരമായ ദൃശ്യങ്ങള്‍ പ്രദേശത്തെ യുവാക്കള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്ക് വെച്ചിരുന്നു.മണിക്കൂറുകള്‍ക്കകം 4മില്ല്യന്‍ കാഴ്ച്ചക്കാരും, കമന്റുകളും ഷെയറുകളും നിറഞ്ഞതോടെ ബാലവാടി കാണാന്‍ സന്ദര്‍ശകരും ഏറിവരികയാണ്പൊളിഞ്ഞ് കിടന്ന അംഗണവാടി ഹൈടെക് മാതൃകയില്‍ പുതുക്കി നിര്‍മിക്കുമെന്നത് എഞ്ചിനീയര്‍ കൂടിയായ വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ മജീദിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.വാര്‍ഡ് മെമ്പര്‍ ആയതോടെ തന്റെ നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ ജില്ലാ പഞ്ചായത്ത് വഴി ഫണ്ട് അനുവദിപ്പിച്ചു.കിട്ടിയ ഫണ്ട് ഉപയോഗിച്ച് പരിമിതമായ സൗകര്യങ്ങില്‍ ഹൈടെക് അംഗണവാടിയുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു.മജീദും നാട്ടുകാരും സ്വപ്നം കണ്ട അതെ അംഗണവാടി നാടിന് സമര്‍പ്പിക്കാന്‍ തടസങ്ങള്‍ നിരവധി ഉണ്ടായെങ്കിലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് 3 സെന്റ് സ്ഥലത്ത് രണ്ട് വര്‍ഷം സമയം എടുത്താണ് സ്വപ്ന പദ്ധതി പൂര്‍ത്തിയാക്കിയത്.പദ്ധതി മന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനും ഉദ്ഘാടന ചടങ്ങുകള്‍ കളറാക്കാനും ഈ വാര്‍ഡ് മെമ്പര്‍ കഠിനമായ പരിശ്രമങ്ങള്‍ നടത്തിയിരുന്നു.കഴിഞ്ഞ ദിവസം നടന്ന അംഗണവാടി ഉദ്ഘാടനത്തിന് നൂറ്കണക്കിനാളുകളാണ് പങ്കെടുത്തത്.പൂന്തോട്ടവും കളിക്കാനുള്ള പ്രത്യേക സൗകര്യങ്ങളും ഹൈജീനിക് കിച്ചനും മാത്രമല്ല,എസിയും സ്മാര്‍ട്ട് ടിവിയും,വൈഫൈയും അടക്കം അംഗണവാടിയുടെ നിര്‍മാണത്തില്‍ തന്നെ ഒരു ന്യൂജെന്‍ മാതൃക സൃഷ്ടിക്കാന്‍ കഴിഞ്ഞത് വാര്‍ഡ് മെമ്പര്‍ കടിയായ മജീദിന്റെ ദീര്‍ഘവീക്ഷണമായിരുന്നു.കുട്ടികള്‍ക്ക് ഉറങ്ങുന്നതിനും ഇരിക്കുന്നതിനും ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയാണ് അംഗണവാടിയുടെ നിര്‍മാണം.അംഗണവാടി വൈറലായതോടെ അംഗണവാടിയുടെ നിര്‍മാണ രീതിയെ പ്രകീര്‍ത്തിച്ചും ഹൈടെക് അംഗണവാടി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചും നിരവധി പേര്‍ കമന്റില്‍ എത്തിയിരുന്നു.വാർഡിലെ എല്ലാ പ്രവൃത്തികളും മുൻകൂട്ടിയുള്ള സംസ്ഥാന സർക്കാരിന്റെ ഡിസൈൻ പോളിസി പ്രകാരം പൂർത്തിയാക്കുന്നു എന്നതാണ് ഈ വാർഡിനെ വ്യത്യസ്തമാക്കുന്നത്.പ്രസിഡന്റ് ഷഹീറിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെയും, ഐസിഡിഎസ് ഓഫീസർ സുലൈഖ ഭാനുവിന്റെയും, എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരുടെയും, പഞ്ചായത്ത് ഓവർസിയർ ആയിരുന്ന സജിന ബിനിൽ എന്നിവരും അടങ്ങിയ ഒരു ടീം വർക്കിന്റെ വിജയം ആയിട്ടാണ് മെമ്പർ ഇതിനെ കാണുന്നത്











