ചങ്ങരംകുളം : ചങ്ങരംകുളം കേന്ദ്രീകരിച്ച് ആരംഭിച്ച മെക് 7 സൗഹൃദ വ്യായാമ കൂട്ടായ്മയുടെ നൂറാം ദിനാചരണം ശ്രദ്ധേയമായി.അസ്സബാഹ് ആര്‍ട്ട്സ് &സയന്‍സ് കോളേജ് കോമ്പൗണ്ടില്‍ നടന്ന നൂറാം ദിനപരിപാടിയില്‍ 180 ഓളം അംഗങ്ങള്‍ പങ്കാളികളായി . ചുരുങ്ങിയ അംഗങ്ങളെ ഉള്‍പ്പെടുത്തി മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ കൂട്ടായ്മയാണ് ചെറിയ കാലയളവില്‍ 180 ഔളം സ്ഥിരം മെമ്പര്‍മാരുള്ള കൂട്ടായ്മയായി ഉയര്‍ന്നത്. ചടങ്ങില്‍ നിഷാദ് കാഞ്ഞിയൂർ സ്വാഗതം പറഞ്ഞു.അസ്സബാഹ് കോളേജ് പ്രസിഡന്റ് പി പി എം അഷറഫ് പരിപാടി ഉത്ഘാടനം ചെയ്തു. മെക് 7 മലപ്പുറം സോൺ ട്രൈനെർ ജിതേഷ് മക്കരപ്പറമ്പ്,വിനോദ് തണ്ടലത്ത്, യൂസുഫ് പ്ലേ സിറ്റി, മുനീർ , ജാലി ഇബ്രാഹിം, ബാബു സലീം തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരുന്നു.പഞ്ചമി മൊയ്‌ദുട്ടി നന്ദി പറഞ്ഞ
ചടങ്ങിൽ കോർഡിനേറ്റർമാരായ ജബ്ബാർ ആലങ്കോട്, റംഷീദ്, മൊയ്‌ദുട്ടി വിറളിപ്പുറം തുടങ്ങിയവർ സംസാരിച്ചു.ചടങ്ങില്‍ ട്രൈനെർമാരെ മുഖ്യാതിഥികൾ മൊമെന്റോ നൽകി ആദരിച്ചു.











