പോർച്ചുഗൽ ഇതിഹാസതാരവും ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയുടെ മുൻപരിശീലകനുമായ യോർഗെ കോസ്റ്റ (53) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പോർട്ടോ ക്ലബ്ബിന്റെ ഫുട്‌ബോൾ ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു.2018-19 സീസണിലാണ് കോസ്റ്റ മുംബൈ സിറ്റിയെ പരിശീലിപ്പിച്ചത്. 39 കളിയിൽ നിന്ന് 17 ജയവും എട്ടുസമനിലയും നേടി. 14 മത്സരങ്ങളിൽ തോറ്റു.പോർട്ടോ ക്ലബ്ബിന്റെ ഇതിഹാസ താരമായാണ് കളിക്കാരനായുള്ള വിലാസം. ചാമ്പ്യൻസ് ലീഗും യുവേഫ കപ്പും ഇന്റർ കോണ്ടിനെന്റൽ കപ്പും നേടി. എട്ടുതവണ പോർച്ചുഗൽ ലീഗും സ്വന്തമാക്കി. സെൻട്രൽ ബാക്കായിരുന്ന താരം പോർട്ടോക്കായി 383 മത്സരങ്ങൾ കളിച്ചു. 25 ഗോളും നേടി.പോർച്ചുഗൽ ദേശീയടീമിനായി 50 മത്സരം കളിച്ചു. ഇതിൽ രണ്ടുഗോളുണ്ട്. 1991-ൽ അണ്ടർ-20 ലോകകപ്പ് ജയിച്ച പോർച്ചുഗൽ ടീമിൽ അംഗമായിരുന്നു.