ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കാർഫ് ദിനം ആചരിച്ചു. സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ഗൈഡ്ലീഡർ നിദ ഷെറിൻ പ്രിൻസിപ്പാൾ വില്ലിംഗ്ടൺ പി.വിയെ സ്കാർഫ് അണിയിപ്പിച്ചു.സ്കാർഫ് ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഗൈഡ് ക്യാപ്റ്റൻ സുമിത റ്റി എസ് വിവരിച്ചു.ആഗോള പ്രസ്ഥാനമായ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ജനസേവന രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം എന്ന് പ്രിൻസിപ്പാൾ സന്ദേശത്തിൽ പറഞ്ഞു