ചാലിശ്ശേരി: ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ ചാലിശ്ശേരി പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മിറ്റി ചാലിശ്ശേരി പൊലിസ് സ്റ്റേഷനിലേക്ക് കസേരകൾ നൽകി. കസേരകൾ ഇൻസ്പെക്ടർ കുമാറിന് കൈമാറി. കമ്മിറ്റി ഭാരവാഹികളായ കെ.വി ശ്രീരാഗ്, കെ.എൽ.ശ്രീരാഗ്, നിഖിൽ, സുഖിൽ, പ്രയാൺ, സായന്ത്, ഷാജു, സിവിൽ പൊലിസ് ഓഫിസർ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.