ചങ്ങരംകുളം:ശക്തമായ കാറ്റിൽ സംസ്ഥാന പാതയിലേക്ക് മരക്കൊമ്പ് ഇടിഞ്ഞ് വീണ് യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ പന്താവൂരില്‍ വെള്ളിയാഴ്ച വൈകിയിട്ടാണ് സംഭവം.റോഡരികില്‍ നിന്നിരുന്ന ചീനി മരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് വീണത്.അപകട സമയത്ത് വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്.പ്രദേശവാസികൾ എത്തി മരച്ചില്ലകൾ മുറിച്ച് മാറ്റി റോഡിലെ ഗതാഗത തടസം നീക്കി.