കുറ്റിപ്പുറം:സംസ്ഥാന പൊലൂഷൻ കൺട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിച്ച ജല ഗുണ നിലവാര പരിശോധന ലാബ് സംസ്ഥാന പൊലൂഷൻ കൺട്രോൾ ബോർഡ് ചെയർപേഴ്സൺ എസ് .ശ്രീകല ഉൽഘാടനം ചെയ്തു .കോളേജ് പ്രിൻസിപ്പാൾ ഡോ : സി .പി . മുഹമ്മദ് കുട്ടി അധ്യക്ഷനായി. ജില്ലാ എൻവിറോൺമെന്റ് എഞ്ചിനീയർ വരുൺ നാരായണൻ, ഐ.ക്യു.എ.സി കോഓർഡിനേറ്റർ ഫസീല , സ്റ്റാഫ് സെക്രട്ടറി ഡോ .പി .പി .ആരിഫ , യൂണിയൻ ചെയർമാൻ രോഹൻ ചുണ്ടയിൽ,ഐ. ഇ. ഡി.സി കോർഡിനേറ്റർ യാസർ അറാഫത്ത്, റിസർച്ച് പ്രമോഷൻ കൗൺസിൽ ഡയറക്ടർ ഡോ . വിമൽ കെ.പി, റിസർച്ച് ലാബ് കോർഡിനേറ്റർ ഡോ.പ്രണമ്യ എന്നിവർ സംസാരിച്ച.പൊതു ജനങ്ങൾക്ക് മിതമായ നിരക്കിൽ ജല പരിശോധനക്കും പുറമെ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രോജക്ട് ചെയ്യുന്നതിനും ലാബിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്







