റിയാദ്:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് “അഹ്‌ലൻ പൊന്നാനി” യുടെ പോസ്റ്റർ പ്രകാശനം വിവിധ പരിപാടികളോടെ റിയാദിൽ നടന്നു.മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രോഗ്രാമിന്റെ ടൈറ്റിൽ സ്പോൺസറുമായ സംഘടനയുടെ ട്രെഷറർ ഷമീർ മേഘയും മലബാർ വില്ലേജ് റെസ്റ്റോറന്റ് മാനേജർ അമീനും ചേർന്ന് സൗദിയിലെ പ്രശസ്ത ഇൻഫ്ലുവൻസർമാരായ ഹാഷിം അബ്ബാസ്,മൻസൂർ ചെമ്മല എന്നിവർക്ക് നൽകി പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
റിയാദിലെ സാമൂഹിക പ്രവർത്തകനും PCWF ഉപദേശക സമിതി ചെയർമാനുമായ സലിം കളക്കര ചടങ്ങ് ഉൽഘാടനം ചെയ്തു.PCWF റിയാദ് കമ്മിറ്റി പ്രസിഡന്റ് അൻസാർ നെയ്തല്ലൂർ അദ്ധ്യക്ഷത വഹിച്ചു.പ്രോഗ്രാം കോർഡിനേറ്റർ ആഷിഫ് മുഹമ്മദ് സ്വാഗതം പറഞ്ഞു,പ്രോഗ്രാം ചെയർമാൻ അൻവർ ഷാ നന്ദി രേഖപ്പെടുത്തി.
സുഹൈൽ മഖ്ദൂം ആമുഖം അവതരിപ്പിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി കബീർ കാടൻസ് പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. എം.എ ഖാദർ,അബ്ദുറസാഖ് പുറങ്, അഷ്കർ വി,ലബീബ്, ഷഫീക് ഷംസുദ്ധീൻ, മുഫാഷിർ കുഴിമന, റഷ സുഹൈൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.അർജീഷ് ,അനസ് എം ബാവ, സാഫിർ, സാദിഖ് പൊന്നാനി,മുക്താർ ,ബിലാൽ, അബ്ദു, നൗഫൽ ,മുഫീദ്, ഷഫീക്,റസാഖ്,യാസർ അറഫാത് ,അഷ്‌കർ വികെഡി ,ഇർഫാന ഷഫീഖ്, നജ്മുനിസ അനസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.റിയാദിലെ പ്രശസ്ത കലാകാരന്മാരായ ദിൽഷാദ്, വിഷ്‌ണു, നിഷാദ്, അഷ്‌കർ താജ്,റഫീഖ്,ബാബു,ജാവിദ് , എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്നിലൂടെ അഹ്‌ലൻ പൊന്നാനിയുടെ ഔദ്യോഗിക പരിപാടികൾക്ക് ഗംഭീര തുടക്കമായി.







