ചങ്ങരംകുളം:വിജ്ഞാനസമ്പാദനത്തിന് എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉൾപ്പെടെ എന്തൊക്കെ നൂതനസംവിധാനങ്ങളുണ്ടായാലും ആത്മാർത്ഥ സ്നേഹത്തോടെ അധ്യാപകർ തരുന്ന അറിവ് പകരുന്ന വെളിച്ചവും ശക്തിയും ചൈതന്യവും വേറിട്ട അനുഭവമാണ് പ്രദാനം ചെയ്യുകയെന്ന് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ തങ്ങളുടെ അധ്യാപകരെക്കുറിച്ചെഴുതിയ ഓർമ്മക്കുറിപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ട് പന്താവൂർ
സംസ്കൃതി ട്രസ്റ്റ് പുറത്തിറക്കിയ
‘ അധ്യാപക സ്മൃതി ‘ യുടെ പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.മുൻ രാജ്യസഭാഗം സി.ഹരിദാസ് ആദ്യ കോപ്പി ഏറ്റുവാങ്ങി.എ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു.കുഞ്ഞിലക്ഷ്മി ടീച്ചർ തലാപ്പിൽ , ടി.രാമദാസ്,
അടാട്ട് വാസുദേവൻ,
പ്രമോദ് തലാപ്പിൽ,കെ.പി. ബാലൻ
എന്നിവർ പ്രസംഗിച്ചു.







