കുന്നംകുളം: പ്രസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം നടന്നു.പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ജോസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി അജ്മൽ ചമ്മന്നൂർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ ട്രഷറർ മുകേഷ് കൊങ്ങണൂർ വരവ് ചിലവ് കണക്കുകളും പിഎസ് ടോണി ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.പൊതു ചർച്ചയ്ക്ക് ശേഷം ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടന്നു.പ്രസിഡണ്ട് ജിജോ തരകൻ (മനോരമ) സെക്രട്ടറി അജ്മൽ ചമ്മന്നൂർ (ചന്ദ്രിക) ട്രഷറർ പിഎസ് ടോണി (സിസിടിവി) വൈസ് പ്രസിഡണ്ട് ജയപ്രകാശ് ഇലവന്ത്ര (എക്സ്പ്രസ്) ജോ. സെക്രട്ടറി അഖിൽ രാമപുരം (എ സി വി) നിർവാഹക സമിതി അംഗങ്ങളായി സുധീഷ് മേക്കാട്ടിൽ (മാതൃഭൂമി) ജോസ് മാളിയേക്കൽ (സിസിടിവി) എന്നിവരെ യോഗം തിരഞ്ഞെടുത്തു.യോഗത്തിൽ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജിജോ തരകൻ നന്ദി അറിയിച്ചു.






