ചങ്ങരംകുളം:കാണീ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കാണി-മാർസ് ചലച്ചിത്രോൽസവത്തിന് ഇന്ന് സമാപനം. ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സംവിധായകൻ അഷ്റഫ് ഹംസ ഉദ്ഘാടനം ചെയ്യും.നവാഗത സംവിധായകനുള്ള പുരസ്ക്കാരം നേടിയ ഫാസിൽ മുഹമ്മതിനെയും ഫെമിനിച്ചി ഫാത്തിമയിലെ കലാകാരന്മാരെയും ചടങ്ങിൽ അനുമോദിക്കും.തുടർന്ന് ഫെമിനിച്ചി ഫാത്തിമ പ്രദർശിപ്പിക്കും.എമ്പ്രേസ് ഓഫ് ദി സെർപന്റ്,ആയിരത്തൊന്ന് നുണകൾ, ബുൾബുൾ കാൻ സിങ്ങ് എന്നി സിനിമകളും ഇന്ന് പ്രദർശിപ്പിക്കും.രണ്ടം ദിവസം വാനപ്രസ്ഥം,ബയോസ്കോപ് വാല, ജോക്കർ, ആട്ടം എന്നീ സിനിമകൾ പ്രദർശിപ്പിച്ചു. മലയാള സിനിമയിലെ സമകാലീന പ്രവണതകൾ എന്ന വിഷയത്തിൽ ഇന്ന് നടന്ന ഓപ്പൺ ഫോറം ചലച്ചിത്ര നിരൂപകൻ എം.സി.രാജനാരായണൻ ഉദ്ഘാടനം ചെയ്തു.രാംദാസ് കടവല്ലൂർ, മുഹമ്മത് കുട്ടി, നിഖിൽ പ്രഭ,പി.കേ .ജയരാജൻ, പരമേശ്വരൻ. വി , അബ്ദുൽ കാദർ എൻ.വി, സോമൻ ചെമ്പ്രേത്ത് ,വാസുദേവൻ അടാട്ട് ,ദിനേശ് വന്നേരി എന്നിവർ സംസാരിച്ചു.ഫൈസൽബാവ മോഡറേറ്ററായി.പി.എം.സുരേഷ്കുമാർസ്വാഗതവും കൃഷ്ണദാസ്.കേ നന്ദിയും പറഞ്ഞു.






