പൊന്നാനി:മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗമായ മത്സ്യബന്ധനം കേരള ഇല്ലാൻ്റ് അക്വാകൾച്ചർ ആക്ട് 2010 ന് വിപരീതമായി പൊതുജലാശയങ്ങൾ ലേലം ചെയ്യുന്നതും അനധികൃത മത്സ്യബന്ധനവും കാരണം സ്വതന്ത്രമായി മത്സ്യബന്ധനം നടത്താൻ കഴിയാത്ത സാഹചര്യം പരിഹരിക്കണമെന്ന ആവശ്യവുമായി ജില്ലാ കളക്ടർക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ തഹസിൽദാറുടെ ഓഫീസിൽ യോഗം വിളിച്ചു.യോഗത്തിൽ കൃഷി ഓഫീസർമാർ,വില്ലേജ് ഓഫീസർമാർ ,ഫിഷറീസ് വകുപ്പ്,വിവിധകോൾപ്പടവിലെ കമ്മറ്റി ഭാരവാഹികൾ
ഫിഷർമെൻ ഭാരവാഹികൾ
എന്നിവർ പങ്കെടുത്തു.മത്സ്യതൊഴിലാളികളുടെ
പ്രശ്നങ്ങൾ
എത്രയും പെട്ടെന്ന്
പരിഹരിക്കാമെന്ന ഉറപ്പ്
തഹസിൽദാർ നൽകി.കേരളാഫിഷർമെൻ ചാരിറ്റബിൾ ട്രസ്റ്റ് ഉന്നത അധികാര സമിതി അംഗമായ ഹംസ ഹാജി കരേക്കാട്, ട്രസ്റ്റ് ചെയർമാൻ യൂസുഫ് എടപ്പാൾ,സെക്രട്ടറി ഹിളർ
വട്ടപ്പറമ്പിൽ,ട്രഷറർ , മുഹമ്മദ് കുട്ടി മൂന്നാക്കൽ,കുന്ദംകുളം
മത്സ്യ തൊഴിലാളി യൂണിയൻ
പ്രസിഡൻ്റ് രമേഷ്, സെക്രട്ടറി വിനു എന്നിവർ
മത്സ്യ തൊഴിലാളികൾ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച്
വിശദീകരിച്ചു.






