• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നഴ്‌സ് അമീനയുടെ മരണം; കുറ്റിപ്പുറം അമാന ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ

cntv team by cntv team
July 23, 2025
in UPDATES
A A
നഴ്‌സ് അമീനയുടെ മരണം; കുറ്റിപ്പുറം അമാന ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ
0
SHARES
911
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നഴ്‌സ് അമീന മരിച്ച സംഭവത്തിൽ കുറ്റിപ്പുറം അമാന ആശുപത്രി മുൻ ജനറൽ മാനേജർ എൻ.അബ്ദുൽറഹ്‌മാനെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലായ അബ്ദുൽറഹ്‌മാനെ തിരൂർ ഡി.വൈ.എസ്.പി സി.പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പൊലിസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകീട്ടോടെയാണ് അബ്ദുൽറഹ്‌മാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ അമീനയുടെ സഹപ്രവർത്തകരുടെയും നേരത്തെ അമാന ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്‌സുമാരടക്കമുളള ജീവനക്കാരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച അമീനയുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും മൊഴികൾ കോതമംഗലം പല്ലാരിമംഗലത്തെ വീട്ടിലെത്തി പൊലീസ് എടുത്തിയിരുന്നു.കേസിൽ നിർണായകമായ വിവരങ്ങളടങ്ങുന്ന മൊഴികളാണ് പൊലീസിന് കുടുംബം നൽകിയത്.

ഈ മാസം 12ന് വൈകീട്ടോടെയാണ് നഴ്‌സ് അമീനയെ ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.അബോധാവസ്ഥയിലായ അമീനയെ വളാഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതയളവിൽ മരുന്ന് കഴിച്ചതിനെ തുടർന്നാണ് അമീന മരിച്ചത്. ജനറൽ മാനേജർ എൻ.അബ്ദുൽറഹ്‌മാന്റെ മാനസിക പീഢനത്തെ തുടർന്നാണ് അമീന ആത്മഹത്യ ചെയ്തതെന്ന ആക്ഷേപമുയർന്നിരുന്നു. സംഭവത്തെ തുടർന്ന് ആരോപണ വിധേയനായ അബ്ദുൽറഹ്‌മാൻ ഒളിവിൽ പോയി. ഇതോടെ നഴ്‌സുമാരുടെ സംഘടനകളും വിവിധ പാർട്ടികളും അമാന ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു. അബ്ദുൽറഹ്‌മാനെതിരേ നഴ്‌സുമാരും സംഘകടനകളും പൊലീസിൽ പരാതി നൽകി. അമീനയുടെ കുടുംബം മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും ഡി.ജി.പിക്കും മലപ്പുറം എസ്.പിക്കും പരാതി നൽകി.ഇതോടെ തിരൂർ ഡി.വൈ.എസ്.പി സി.പ്രേമാനന്ദ കൃഷ്ണൻ കേസ് ഏറ്റെടുക്കുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അബ്ദുൽറഹ്‌മാൻ ഇന്നലെ അറസ്റ്റിലാകുന്നത്

Related Posts

എടപ്പാളില്‍ സ്വകാര്യ ബസ്സ് ഇടിച്ച് റോഡ് മുറിച്ച് കടന്ന തമിഴ്നാട് സ്വദേശി മരിച്ചു’ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു’മൂന്ന് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം
UPDATES

എടപ്പാളില്‍ സ്വകാര്യ ബസ്സ് ഇടിച്ച് റോഡ് മുറിച്ച് കടന്ന തമിഴ്നാട് സ്വദേശി മരിച്ചു’ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു’മൂന്ന് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

August 13, 2026
2.7k
കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു
UPDATES

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു

August 13, 2026
224
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു
UPDATES

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

August 13, 2026
66
ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു
UPDATES

ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

August 13, 2026
48
അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,
UPDATES

അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

August 13, 2026
30
കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു
UPDATES

കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

August 13, 2026
36
Next Post
വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി

വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി

Recent News

ലുങ്കിവാലാ അധിക്ഷേപത്തിൽ കേരള സംസ്കാരത്തിന് ഐക്യദാർഢ്യം; സെറ്റും മുണ്ടും ധരിച്ചെത്തി ജയാ ബച്ചൻ

ലുങ്കിവാലാ അധിക്ഷേപത്തിൽ കേരള സംസ്കാരത്തിന് ഐക്യദാർഢ്യം; സെറ്റും മുണ്ടും ധരിച്ചെത്തി ജയാ ബച്ചൻ

August 13, 2026
62
മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ

മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ

August 13, 2026
40
കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി

കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി

August 13, 2026
62
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

August 13, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025