മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘‘മുൻ കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം തന്റെ ജീവിതത്തിലെ നീണ്ട കാലയളവ് പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കും വേണ്ടി സമർപ്പിച്ചു. ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഇടപെടലുകൾ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു. ഈ സമയത്ത് എന്റെ പ്രാർഥനകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പമുണ്ട്.’’ – പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.