• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Gulf News

ഷാർജയിൽ‌ കൊല്ലം സ്വദേശിനി അതുല്യയുടെ മരണം; ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു

cntv team by cntv team
July 21, 2025
in Gulf News
A A
ഷാർജയിൽ‌ കൊല്ലം സ്വദേശിനി അതുല്യയുടെ മരണം; ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു
0
SHARES
378
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദുബായ്: ഷാര്‍ജയില്‍ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം അറിയിച്ചു. ഒരു വര്‍ഷം മുമ്പാണ് സതീഷ് ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കറിന്റെ ശാരീരിക- മാനസികപീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും വാട്സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും പുറത്ത് വരികയും ചെയ്തു. ശനിയാഴ്ചയാണ് അതുല്യയെ ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.ശാരീരിക, മാനസിക പീഡനങ്ങളുടെ വിവരം അമ്മയെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും അതുല്യ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. ഇരുവരുടെയും കുടുംബങ്ങളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും സതീഷിന്റെ സ്വഭാവ വൈകൃതങ്ങളുടെയും സംശയരോഗത്തിന്റെയും മദ്യപാനത്തിന്റെയും പേടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.അതുല്യയെ കൊലപ്പെടുത്തിയതാണെന്ന അമ്മ തുളസീഭായിയുടെ മൊഴിയില്‍ തെക്കുംഭാഗം പൊലീസ് സതീഷ് ശങ്കറിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 30-ാം ജന്മദിനത്തിലാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ മൃതദേഹം ഷാര്‍ജ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.ഇതിനിടെ സതീഷ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അതുല്യയുടെ മരണത്തില്‍ തനിക്കും സംശയങ്ങളുണ്ടെന്നായിരുന്നു സതീഷിന്റെ വാദം. താന്‍ കാരണം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ സതീഷ് കൊലപാതകമോ കൈയബദ്ധമോ ആകാമെന്നും അവകാശപ്പെട്ടിരുന്നു. ഇതിനിടെ താന്‍ മര്‍ദിക്കാറുണ്ടെന്ന കാര്യവും സതീഷ് ശരിവെച്ചിരുന്നു. തനിക്ക് 9500 ദിര്‍ഹം ശമ്പളമുണ്ടെന്നും സതീഷ് വിശദീകരണത്തിനിടെ പറഞ്ഞിരുന്നു.

Related Posts

കുവൈറ്റിലെ തുറമുഖത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും തീപിടിച്ചു
Gulf News

കുവൈറ്റിലെ തുറമുഖത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും തീപിടിച്ചു

March 27, 2026
207
വി എഫ് സി യു എ ഇ വെള്ളാളൂർ ഫെസ്റ്റ് ‘സീസൺ ഒന്ന് പ്രൗഡമായി
Gulf News

വി എഫ് സി യു എ ഇ വെള്ളാളൂർ ഫെസ്റ്റ് ‘സീസൺ ഒന്ന് പ്രൗഡമായി

December 19, 2025
76
വിഷമദ്യം കുടിച്ച് കുവൈത്തിൽ 10 പേർ മരിച്ചു; നിരവധി മലയാളികൾ ആശുപത്രിയിൽ
Gulf News

വിഷമദ്യം കുടിച്ച് കുവൈത്തിൽ 10 പേർ മരിച്ചു; നിരവധി മലയാളികൾ ആശുപത്രിയിൽ

August 13, 2025
1k
204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം
Gulf News

204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം

July 27, 2025
538
ഉച്ചകഴിഞ്ഞ് ഇനി മയ്യത്ത് നമസ്കാരം പാടില്ല; മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം
Gulf News

ഉച്ചകഴിഞ്ഞ് ഇനി മയ്യത്ത് നമസ്കാരം പാടില്ല; മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം

July 25, 2025
646
യുഎഇ ബാങ്കുകൾ ഇന്ന് മുതൽ ഒടിപി നിർത്തുന്നു; ഡിജിറ്റൽ ബാങ്കിങ് സുരക്ഷ ശക്തമാക്കാനുള്ള പുതിയ നടപടികൾ
Gulf News

യുഎഇ ബാങ്കുകൾ ഇന്ന് മുതൽ ഒടിപി നിർത്തുന്നു; ഡിജിറ്റൽ ബാങ്കിങ് സുരക്ഷ ശക്തമാക്കാനുള്ള പുതിയ നടപടികൾ

July 25, 2025
147
Next Post
5 വയസുകാരന്റെ ചികിത്സക്ക് സഹായവുമായി ആര്യങ്കാവ് പൂരാഘോഷ കമ്മിറ്റി

5 വയസുകാരന്റെ ചികിത്സക്ക് സഹായവുമായി ആര്യങ്കാവ് പൂരാഘോഷ കമ്മിറ്റി

Recent News

ചങ്ങരംകുളം മൂക്കുതല സ്വദേശിയായ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

ചങ്ങരംകുളം മൂക്കുതല സ്വദേശിയായ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

May 30, 2026
696
നന്ദി പറയാന്‍ നന്നംമുക്കിലെത്തി എംഎല്‍എ നൗഷാദലി’നാടെങ്ങും ഊഷ്മളമായ വരവേല്‍പ്പ്

നന്ദി പറയാന്‍ നന്നംമുക്കിലെത്തി എംഎല്‍എ നൗഷാദലി’നാടെങ്ങും ഊഷ്മളമായ വരവേല്‍പ്പ്

May 30, 2026
85
തിരുവനന്തപുരത്ത് ഒന്നര വയസുകാരന്‍റെ മരണം; കുട്ടിയുടെ ശരീരത്തിൽ സിഗരറ്റുവെച്ച് പൊള്ളിച്ച പാടുകൾ, അമ്മയും രണ്ടനച്ഛനും കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് ഒന്നര വയസുകാരന്‍റെ മരണം; കുട്ടിയുടെ ശരീരത്തിൽ സിഗരറ്റുവെച്ച് പൊള്ളിച്ച പാടുകൾ, അമ്മയും രണ്ടനച്ഛനും കസ്റ്റഡിയിൽ

May 30, 2026
97
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം രാജ്യത്തിന് എതിരായ കുറ്റകൃത്യം; നടന്നത് ആസൂത്രിത ആക്രമണം, കോടതി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം രാജ്യത്തിന് എതിരായ കുറ്റകൃത്യം; നടന്നത് ആസൂത്രിത ആക്രമണം, കോടതി

May 30, 2026
59
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025