ചങ്ങരംകുളം:മാന്തടം സ്വദേശിയായ 5 വയസുകാരന്റെ ചികിത്സക്ക് ആര്യങ്കാവ് പൂരാഘോഷ കമ്മിറ്റിസാമ്പത്തിക സഹായം കൈമാറി.അച്ചായത്ത് കുന്ന് ടീംസ് പുളിഞ്ചോട് പൂരാഘോഷ കമ്മിറ്റിയാണ് അബ്ദുറഹിമാന്‍ എന്ന 5 വയസുകാരന്റെചികിത്സക്ക് 20000 രൂപ സമാഹരിച്ച് വീട്ടിലെത്തി കുടുംബത്തിന് കൈമാറിയത്.ചങ്ങരംകുളം മാന്തടത്ത് താമസിക്കുന്ന റഹീനയുടെ 5 വയസുള്ള മകന്‍ അബ്ദുറഹിമാന്‍ ആണ് കുടലുകളെ ബാധിക്കുന്ന(IBD)ഗുരുതര രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.ചികിത്സക്ക് ഭീമമായ തുക ചിലവ് വരുമ്പോഴും നിര്‍ദ്ധരരായ കുടുംബം മുന്നോട്ടുള്ള ചികിത്സക്ക് സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ്.











