പെരുമ്പിലാവ്:പെരുമ്പിലാവിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു.പെരുമ്പിലാവ് അൻസാർ ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച കാലത്ത് 8 മണിയോടെയാണ് അപകടം നടന്നത്അപകടത്തിൽ ബൈക്ക് യാത്രികനായ കൊരട്ടിക്കര ആറ്റൂര് വളപ്പിൽ 59 വയസ്സുള്ള സുലൈമാൻ,സ്കൂട്ടർ യാത്രികരായഎടപ്പാൾ വലിയ പീടികക്കൽ 19 വയസ്സുള്ള അനീസ നർഗീസ് ,ചങ്ങരംകുളം കോക്കൂർ അന്നിക്കര വീട്ടിൽ 18 വയസ്സുള്ള ഹൈറുന്നിസ എന്നിവർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരുക്ക് ഗുരുതരമല്ല