പട്ടാമ്പി: മനക്കൊടി പുള്ള് കോൾ ടൂറിസം പദ്ധതി മേഖലയിലെ വിളക്കംമാടം കോൾ പാടത്ത് കുളിക്കാനിറങ്ങിയ പട്ടാമ്പി വാടാനാംകുറിശ്ശി സ്വദേശി ഹാഷി (22) മുങ്ങിമരിച്ചു. തൃശൂർ എൻജിനീയറിങ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു ഹാഷി.
വ്യാഴാഴ്ച സഹപാഠികളോടൊപ്പം കുളിക്കാനിറങ്ങിയ നാലുപേർ ഒഴുക്കിൽപ്പെട്ട് നാട്ടുകാർ വഞ്ചിയുമായി തിരച്ചിൽ നടത്തി. മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഹാഷിമിനെ കണ്ടെത്താനായില്ല.
തൃശൂരിൽ നിന്നും നാട്ടികയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേന, അന്തിക്കാട് പോലീസ്, സ്കൂബാ സംഘം എന്നിവരും ചേർന്ന് നടത്തിയ തിരച്ചിലിനിടെ രാത്രി എട്ടുമണിയോടെ ഹാഷിയുടെ മൃതദേഹം കോൾപ്പാടത്ത് നിന്നും കണ്ടെത്തി. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.