• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, മകളെ ഷാർജയിൽ സംസ്കരിക്കും; ഹൈക്കോടതി ഹർജി തീർപ്പാക്കി

cntv team by cntv team
July 17, 2025
in UPDATES
A A
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, മകളെ ഷാർജയിൽ സംസ്കരിക്കും; ഹൈക്കോടതി ഹർജി തീർപ്പാക്കി
0
SHARES
302
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാൻ എംബസി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വിപഞ്ചിക മണിയൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനും മകൾ വൈഭവിയുടെ മൃദേഹം ഷാ‍ർ‌ജയിൽ സംസ്കരിക്കാനും നേരത്തെ ഇന്ത്യൻ എംബസിയിൽ നടന്ന മധ്യസ്ഥ ച‍ർച്ചയിൽ തീരുമാനം ആയിരുന്നു. ഇക്കാര്യം ഇന്ത്യൻ എംബസി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെയും മകള്‍ വൈഭവിയുടേയും മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ ബന്ധുവാണ് ഹൈക്കോടതിയിൽ ഹർ‌ജി നൽകിയത്. വിപഞ്ചികയുടേയും മകളുടേയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും കൊലപാതകമാണോ എന്ന് സംശയിക്കുന്നതിനാല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരിയാണ് ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയത്. ഭര്‍ത്താവിന്റെയും എംബസിയുടേയും നിലപാട് അറിയണമെന്ന് നേരത്തെ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എന്‍ നഗരേഷിൻ്റെ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. ജൂലൈ എട്ടിനായിരുന്നു ഷാര്‍ജയിലെ താമസ സ്ഥലത്ത് വിപഞ്ചികയേയും മകളേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ച് വിപഞ്ചിക എഴുതിയിരുന്നു. ഭര്‍ത്താവിന്റെ പിതാവില്‍ നിന്നുണ്ടായ മോശം അനുഭവം അടക്കം വിപഞ്ചിക കുറിച്ചിരുന്നു. വിപഞ്ചികയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് നിധീഷിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. നിലവില്‍ ഷാര്‍ജയിലാണ് നിധീഷും കുടുംബവും. ഇന്നലെ കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കുന്നതിനായി നിധീഷും കുടുംബവും ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സംസ്‌കാരം തടയണമെന്നുമാവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ ശൈലജ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചിരുന്നു. ഇതോടെ സംസ്‌കാരം മാറ്റി. ഇതിന് പിന്നാലെയാണ് വിപഞ്ചികയുടെ കുടുംബം ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Related Posts

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ
UPDATES

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
2
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി
UPDATES

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
11
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു
UPDATES

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

September 20, 2026
8
മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്
UPDATES

മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

September 20, 2026
5
പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍
UPDATES

പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍

September 20, 2026
216
കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല
UPDATES

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

September 20, 2026
59
Next Post
ഭാസ്‌കരണ കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

ഭാസ്‌കരണ കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

Recent News

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
2
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
11
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

September 20, 2026
8
മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

September 20, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025