പാലക്കാട് : പൊല്‍പ്പുള്ളിയില്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങളായ ആല്‍ഫ്രഡിന്റെയും എമില്‍ മരിയയുടെയും സംസ്‌കാരം നടന്നു. അട്ടപ്പാടി താവളത്തെ ഹോളിട്രിനിറ്റി ദേവാലയ സെമിത്തേരിയിലായിരുന്നു സംസ്‌കാരം. കുട്ടികള്‍ പഠിച്ച പൊല്‍പ്പുള്ളി കെവിഎംയുപി സ്‌കൂളിലെ പൊതുദര്‍ശനത്തിനു ശേഷം ചിറ്റൂര്‍ ഹോളിഫാമിലി പള്ളിയിലും മൃതദേഹങ്ങള്‍ എത്തിച്ചു.എന്നും ഒന്നിച്ചെത്തിയിരുന്ന സ്‌കൂളിലേക്ക് സഹോദരങ്ങളായ ആല്‍ഫ്രഡും എമില്‍മരിയയും അവസാനമായെത്തി. പൊല്‍പ്പുള്ളി കെവിഎംയുപി സ്‌കൂളിലെ പ്രിയപ്പെട്ട കൂട്ടുകാരും അധ്യാപകരും നാട്ടുകാരും കണ്ണീരോടെ വിടചൊല്ലി. സ്‌കൂളിലെ പൊതുദര്‍ശനത്തിന് ചിറ്റൂര്‍ ഹോളിഫാമിലി പള്ളിയിലേക്ക് മൃതദേഹങ്ങളെത്തിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് പ്രാര്‍ഥനചടങ്ങുകളോടെ അന്ത്യാജ്ഞലി അര്‍പ്പിച്ചു.തുടര്‍ന്ന് മൂന്നരയോടെ അട്ടപ്പാടി താവളത്തെ അമ്മയുടെ വീട്ടിലെത്തിച്ചു. നാലുമണയോടെ താവളം ഹോളിട്രിനിറ്റി ദേവാലയ സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്. ഗുരുതര പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ചയാണ് ഇരുവരും മരിച്ചത്.പക്ഷേ, തന്റെ മക്കള്‍ക്ക് വിടനല്‍കാന്‍ അമ്മ എല്‍സിക്ക് എത്താനായില്ല എല്‍സിയും മൂത്തമകളും അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.