ചങ്ങരംകുളം: അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഷാജി എൻ. കരുൺ സംവിധാനം ചെയ്ത പിറവി എന്ന സിനിമയുടെ പ്രദർശനവും “ഫാസിസം തിരോധാനം: പിറവി” എന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു.
കാണി സിനിമാ ഹാളിൽ നടന്ന പരിപാടിയിൽ ഡോ. വി. മോഹനകൃഷ്ണൻ, ഫൈസൽ ബാവ, സോമൻ ചെമ്പ്രേത്ത്, ജഗേഷ്, സുരേഷ് കുമാർ, സജീഷ് എരമംഗലം, ടി. കെ. അഷറഫ്, ചന്ദ്രശേഖരൻ വട്ടംകുളം, ദിനേശ് വന്നേരി, കെ. കെ. ലക്ഷ്മണൻ, കെ. പി. തുളസി എന്നിവരും ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രതിനിധികൾ പങ്കെടുത്തു.











