പട്ടാമ്പി: ഞാങ്ങാട്ടിരി വിഐപി സ്ട്രീറ്റ് പ്രദേശത്ത് തെരുവുനായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഞാങ്ങാട്ടിരി സ്വദേശികളായ മുഹമ്മദലി, ഖദീജ, അരുൺ, ഷെഫീഖ് എന്നിവർക്കാണ് നായയുടെ കടിയേറ്റ് പരിക്കേറ്റത്.പരിക്കേറ്റവരെ ഉടൻ പട്ടാമ്പി ഗവൺമെൻറ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വൻ ആശങ്കയിലാണ്. നായ ഒരാളെ ആക്രമിച്ചതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.അതേസമയം, ആക്രമണത്തിൽ ഒടുവിൽ ചത്തതായാണ് റിപ്പോർട്ട്. ഞാങ്ങാട്ടിരിയിലും പരിസര പ്രദേശങ്ങളിലും നിരവധി പേരെ കടിച്ചു പരിക്കേൽപ്പിച്ച ഈ നായക്ക് പേ ബാധിച്ചിട്ടുണ്ടായിരുന്നോ എന്നത് പരിശോധിക്കണമെന്നും, പേയോടെയുള്ള അപകട സാധ്യത ഒഴിവാക്കാൻ അതിന്റെ പരിശോധന അനിവാര്യമാണെന്നും സാമൂഹിക പ്രവർത്തകൻ ഹുസൈൻ തട്ടത്താഴത്ത് അഭിപ്രായപ്പെട്ടു.