മലയാള സിനിമയിൽ റിപ്പീറ്റ് വാല്യുയുള്ള ചിത്രങ്ങളിൽ ഒന്നാണ് ‘അത്ഭുത ദ്വീപ്’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധാകൻ. അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം 2025-ന്റെ അവസാനത്തോടെ എത്തുമെന്നാണ് വിനയൻ പറഞ്ഞത്. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീ ബാലയുടെ ട്രെയിലർ റിലീസിൽ സംസാരിക്കുകയായിരുന്നു വിനയൻ.അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം 2025-ന്റെ അവസാനം ഉണ്ടാകും. അതിന് മുമ്പ് മറ്റൊരു സിനിമ ചെയ്യും. ഞാൻ ചെയ്ത അവസാന സിനിമ പത്തൊമ്പതാം നൂറ്റാണ്ടായിരുന്നു. നല്ലൊരു അഭിപ്രായം നേടിയെടുത്ത സിനിമ കൂടിയായിരുന്നെന്നും വിനയൻ പറഞ്ഞു.പത്തൊമ്പതാം നൂറ്റാണ്ടിൽ സംവിധായകനായത് വലിയ സൂപ്പർസ്റ്റാർ ഒന്നുമായിരുന്നില്ല. ഇപ്പോഴത്തെ യുവ നടന്മാരില്‍ ഒരാളായ സിജു വില്‍സണ്‍ ആയിരുന്നു. ആ സിനിമയില്‍ സിജു അസാധ്യമായിട്ട് അഭിനയിച്ചിരുന്നു. ഒരു ചരിത്ര കഥാപാത്രമായിട്ടാണ് അഭിനയിച്ചതെന്ന് വിനയൻ വ്യക്തമാക്കി.അയാള്‍ ആ ട്രാന്‍സ്‌ഫോര്‍മേഷന്‍ വളരെ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. ആര്‍ക്കും മോശമെന്ന് പറയാന്‍ കഴിയാത്ത രീതിയിലാണ് സിജു അഭിനയിച്ചത്. അതിഗംഭീരമായി തന്നെ ആക്ഷന്‍ ചെയ്തു. പക്ഷെ സിജുവിന് വീണ്ടും ഒരു ബ്രേക്ക് വന്നിട്ടില്ലെന്നുമാണ് വിനയന്റെ വാക്കുകൾഅത്തരം കാര്യങ്ങള്‍ മനസില്‍ തട്ടുന്ന ആളാണ് ഞാന്‍. അതുകൊണ്ട് സിജുവിനെ വച്ച് ഒരു അടിപൊളി വലിയ ഒരു ആക്ഷന്‍ പടം ചെയ്യാനാണ് . ആ സിനിമ ചെയ്തിട്ടാകും അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അത്ഭുത ദ്വീപിന്റെ രണ്ടാം വരവില്‍ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ഉണ്ടാകും. 2005ല്‍ ഗിന്നസ് പക്രു, പൃഥ്വിരാജ്, മല്ലിക കപൂര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്ദ്രന്‍സ്, ബിന്ദു പണിക്കര്‍, കല്‍പ്പന തുടങ്ങിയവര്‍ക്കൊപ്പം മുന്നൂറോളം കൊച്ചു മനുഷ്യരും അണിനിരന്ന ചിത്രമായിരുന്നു അത്ഭുത ദ്വീപ്.