ചങ്ങരംകുളം: ഖദീജാ ഹമീദ് പള്ളിക്കുന്ന് തൻ്റെ ബാല്യ കലാ ഓർമ്മകൾ ജീവിതത്തിൻ്റെ ഒരു ഘട്ടം പിന്നിട്ടപ്പോൾ ഓർത്തെടുത്ത് ചെറുകഥാ രൂപത്തിൽ പകർത്തിയ 16 ചെറു കഥകളുടെ സമാഹാരമാണ് പാൽപായസം.തികച്ചും നാട്ടും പുറത്തുകാരിയായ ഖദീജ പഴയ കാല ഓർമ്മകൾ അതിൻ്റെ തനിമ ഒട്ടും ചോർന്നു പോകാതെ വളരെ നിഷ്കളങ്കതയോടെ എഴുത്തിലൂടെ വായനക്കാർക്ക് അനുഭവിച്ചറിയാൻ പാകത്തിൽ പകർന്നു നൽകാൻ എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട്.ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറം ഹാളിൽ വെച്ച് നെല്ലറ ഗ്രൂപ്പ് എം.ഡി.ശംസുദ്ദീൻ കരിമ്പിനക്കൽ, റെഡ് പെപ്പർ ഗ്രൂപ്പ് എം.ഡി.നാസർ മാറഞ്ചേരിക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ റേഡിയോ അവതാരകൻ കെ.പി. കെ.വെങ്ങര,ബഷീർ തിക്കോടി, പി.വി.നാസർ, ടി. സുരേഷ്,സൈഫുദ്ദീൻ ആര്യങ്കാട്ടിൽ,പി.വി. ഹമീദ്, അബ്ദുള്ള കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.പാൽ പായസം ( ചെറുകഥാ സമാഹരം) ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ ഗൾഫ് ചന്ദ്രികയുടെ സ്റ്റാളിൽ ലഭ്യമാകും.