• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന് പ്രാധാന്യം’; തുടർ സെഞ്ച്വറി നേട്ടത്തിൽ സഞ്ജു സാംസൺ

ckmnews by ckmnews
November 9, 2024
in Sports
A A
വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന് പ്രാധാന്യം’; തുടർ സെഞ്ച്വറി നേട്ടത്തിൽ സഞ്ജു സാംസൺ
0
SHARES
81
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന്റെ നേട്ടങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ചു സാംസൺ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ സഞ്ജു ടീമിന്റെ വിജയത്തെക്കുറിച്ചും തന്റെ സെഞ്ച്വറിയെക്കുറിച്ചും സംസാരിക്കവെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തനറെ ഫോം പരമാവധി പ്രയോജനപ്പെടുത്തുന്നു എന്നും സഞ്ജു പറഞ്ഞു. പിച്ചിൽ ഒരുപാട് സമയം ചിലവഴിക്കുന്നത് ആസ്വദിക്കുന്നുണ്ട്. ഇപ്പോഴത്തെ ഫോം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. ആക്രമണോത്സുകത കാണിക്കുന്നതിനെക്കുറിച്ച് നാം പറയാറുണ്ട്. വ്യക്തിഗത നേട്ടത്തെക്കാൾ ടീമിന്റെ നേട്ടത്തിൽ പ്രാധാന്യം നൽകണം. മൂന്നോ നാലോ പന്തുകൾ കളിച്ച ശേഷം ബൌണ്ടറി നേടാനാണ് എല്ലാവരും ശ്രമിക്കുക . ഞാനും അതിനാണ് ശ്രമിച്ചത്. ദക്ഷിണാഫ്രിക്ക മികച്ച ടീമാണെന്നും നാട്ടിൽ നടക്കുന്ന പരമ്പര ജയത്തോടെ തുടങ്ങാനായതിൽ സന്തോഷമുണ്ടെന്നും സഞ്ജു സാംസൺ പറഞ്ഞു.ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയുടെ ആദ്യ മത്സരത്തിൽ 61 റൺസിനാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജുവിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് (50 പന്തിൽ 107 റൺസ്) 8 വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് നേടിയത്. മറ്റ് ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടപ്പോൾ ഒരു ഭാഗത്ത് ഉറച്ചു നിന്ന സഞ്ജു ടീമിനെ സുരക്ഷിതമായ സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. 10 സിക്സറുകളും 7 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 17.7 ഓവറിൽ 141 റൺസിന് ഓൾ ഔട്ടായി. 22 പന്തിൽ 25 റൺസെടുത്ത ഹെൻ്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തിയും രവി ബിഷ്ണോയിയും മൂന്ന് വീതം വിക്കറ്റെടുത്തു.

Related Posts

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
28
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
18
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Kerala

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
185
ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
0
കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം
Kerala

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം

August 20, 2026
30
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
49
Next Post
അത്ഭുത ദ്വീപിന്റെ രണ്ടാം ഭാ​ഗം 2025- അവസാനത്തിൽ എത്തും’; സംവിധായകൻ വിനയൻ

അത്ഭുത ദ്വീപിന്റെ രണ്ടാം ഭാ​ഗം 2025- അവസാനത്തിൽ എത്തും'; സംവിധായകൻ വിനയൻ

Recent News

ചങ്ങരംകുളത്തെ ദേശാടന പക്ഷികളുടെ ശല്യം; കൈ മലർത്തി അധികാരികൾ’അഞ്ച് കോടി മുടക്കി സൗന്ദര്യവത്കരണം നടത്തിയ ഹൈവേ ജംഗ്ഷനിൽ മൂക്ക് പൊത്താതെ ഇറങ്ങാനാവില്ല

ചങ്ങരംകുളത്തെ ദേശാടന പക്ഷികളുടെ ശല്യം; കൈ മലർത്തി അധികാരികൾ’അഞ്ച് കോടി മുടക്കി സൗന്ദര്യവത്കരണം നടത്തിയ ഹൈവേ ജംഗ്ഷനിൽ മൂക്ക് പൊത്താതെ ഇറങ്ങാനാവില്ല

September 11, 2026
2
മന്ത്രി അനൂപ് ജേക്കബിന് വെള്ളിയാഴ്ച പൊന്നാനിയില്‍ സ്വീകരണം നല്‍കും

മന്ത്രി അനൂപ് ജേക്കബിന് വെള്ളിയാഴ്ച പൊന്നാനിയില്‍ സ്വീകരണം നല്‍കും

September 11, 2026
4
ആലംകോട് നന്നംമുക്ക് പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ കെഎസ്ആര്‍ടിസി ഗ്രാമവണ്ടി അനുവദിച്ച് സര്‍ക്കാര്‍

ആലംകോട് നന്നംമുക്ക് പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ കെഎസ്ആര്‍ടിസി ഗ്രാമവണ്ടി അനുവദിച്ച് സര്‍ക്കാര്‍

September 11, 2026
4
ഹരിത മിത്രം പ്രവർത്തനങ്ങളിൽ മികവ്; നന്നംമുക്ക് ഗ്രാമപഞ്ചായത്തിന് പുരസ്‌കാരം

ഹരിത മിത്രം പ്രവർത്തനങ്ങളിൽ മികവ്; നന്നംമുക്ക് ഗ്രാമപഞ്ചായത്തിന് പുരസ്‌കാരം

September 11, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025