ചങ്ങരംകുളം :കഴിഞ്ഞദിവസം അന്തരിച്ച ആലങ്കോട് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന മരക്കാർ മൗലവിയുടെ അനുസ്മരണവും ആലങ്കോട് പഞ്ചായത്ത് എസ് ഡി പി ഐ പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് റഷീദ് പെരുമുക്ക് അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി ജാഫർ കക്കിടിപ്പുറം ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുബൈർ ചങ്ങരംകുളം,കരീം ആലങ്കോട്, അഷ്റഫ് ആലങ്കോട്,സൈനുദ്ദീൻ കക്കിടിപ്പുറം,ഹമീദ് കാളച്ചാൽ,മജീദ് ഇ വി, എന്നിവർ സംസാരിച്ചു. വി പി അബ്ദുൽ ഖാദർ സ്വാഗതവും മുഹമ്മദലി ആലംകോട് നന്ദിയും പറഞ്ഞു.