ചങ്ങരംകുളം:ഒന്നിച്ച് പോരാടേണ്ട
മദ്യമുൾപ്പെടെയുള്ള നിരവധി ലഹരിവസ്തുക്കൾ സമൂഹത്തെയാകെ വേട്ടയാടുന്ന കാലഘട്ടത്തിൽ മുഴുവൻ സാമൂഹ്യ-സാംസ്കാരിക സംഘടനകളും അതിനെതിരായി ഒന്നിച്ച് പോരാടേണ്ട കാലം അതിക്രമിച്ചു എന്ന് എടപ്പാളിൽ ചേർന്ന മദ്യനിരോധന സമിതികളുടെ സംയുക്തയോഗം അഭിപ്രായപ്പെട്ടു.അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു.സിദ്ദീഖ് അയിലക്കാട്
അധ്യക്ഷത വഹിച്ചു.ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ,
കുഞ്ഞുമുഹമ്മദ് പന്താവൂർ , മുജീബ് കോക്കൂർ എന്നിവർ പ്രസംഗിച്ചു.