എടപ്പാൾ:കേന്ദ്ര സർക്കാർ കേരളത്തിൻ്റെ ഭക്ഷ്യധാന്യം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ചങ്ങരംകുളത്ത് കെഎസ്കെടിയുവിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെഎസ്കെടിയു എടപ്പാൾ ഏരിയ പ്രസിഡൻ്റ് പി വിജയൻ ഉദ്ഘാടനം ചെയ്തു. സി എം രാമചന്ദ്രൻ, കെ വേലായുധൻ, കെ വി സുകുമാരൻ, കൗസല്യ രവി, ജയന്തി എന്നിവർ സംസാരിച്ചു.