ചങ്ങരംകുളം:ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ നിന്നും കോഴ്സ് പൂർത്തിയാക്കി പുറത്തുവരുന്ന കുട്ടികളെ ബ്യൂറോക്രസിയുടെ
ഭാഗമാകാൻ ആവശ്യമായ സ്വപ്നവും പ്രോത്സാഹനവും നൽകണമെന്ന് രാജ്യസഭാ മെമ്പർ ഹാരിസ് ബീരാൻ നിർദ്ദേശിച്ചു.വിദേശ
ജോലിയും ബിസിനസും കൂടുതൽ
ധനസമ്പാദനത്തിന് സഹായകരമാകുമെങ്കിലും ഭരണനിർവഹണത്തിൽ പങ്കാളികളാകുന്നതോടുകൂടി ജനസേവനവും രാജ്യസേവനവും ഒന്നിച്ച് നടത്താൻ കഴിയുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.അസ്സബാഹ്
ആർട്സ് ആൻഡ് സയൻസ് കോളേജിന് B++ ഗ്രേഡോടെ എന്‍ എ എ എസി അക്രിഡിറ്റേഷൻ ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടർ ഹുസൈൻ മടവൂർ മുഖ്യ പ്രഭാഷണം നടത്തി.മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഉണ്ണി ഹാജി അധ്യക്ഷം വഹിച്ചു.നാക് അംഗീകാരം ലഭിക്കുന്നതിനായി സ്ഥാപനത്തിൽ കഴിഞ്ഞ മൂന്നു വർഷമായി നിരന്തരം നടത്തിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എം എൻ മുഹമ്മദ് കോയയെ കലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ അഡ്വ.എം ബി ഫൈസൽ പൊന്നാടയണിയിച്ചു.അഷ്റഫ് കോക്കൂർ, അഡ്വക്കേറ്റ് സിദ്ദീഖ് പന്താവൂർ,പി.വിജയൻ , പി പി എം അഷ്റഫ് ,കുഞ്ഞുമുഹമ്മദ് പന്താവൂർ എന്നിവർ സംസാരിച്ചു.അസ്സബാഹ് ട്രസ്റ്റ് ചെയർമാൻ കെ പി അബ്ദുൽ അസീസ് അതിഥികൾക്ക് മൊമെന്റോ നൽകി.