ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ മുൻ മേൽശാന്തിയും കപ്പൂർ അന്തിമഹാകാളൻകാവ് ക്ഷേത്ര മേൽശാന്തിയുമായ കോക്കാട് ഓട്ടൂർ കറുത്തേടത്ത് മനയിൽ കൃഷ്ണൻ നമ്പൂതിരി(52) അന്തരിച്ചു.ക്ഷേത്രത്തിൽ നിന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരൻ നീലകണ്ഠൻ രണ്ടാഴ്ച മുമ്പാണ് മരിച്ചത്.അച്ഛൻ:അന്തരിച്ച നാരായണൻ നമ്പൂതിരി.അമ്മ.കോതച്ചിറ വേങ്ങാട്ടൂർ മനക്കൽ ഉണ്ണിമ അന്തർജ്ജനം.ഭാര്യ: തൃശൂർ ഊരകം ആയിരിൽ ഇല്ലത്ത് ശ്രീദേവി.മക്കൾ : നന്ദന (ഡിഗ്രി വിദ്യാർത്ഥി),നമിത (എട്ടാംതരം കല്ലടത്തൂർ ഗോഖലെ ഹൈസ്കൂൾ)സഹോദരങ്ങൾ:നീലകണ്ഠൻ മാസ്റ്റർ (പരേതന്‍),വാസുദേവൻ,നാരായണൻ,ഗംഗാദേവി (കണ്ണൂർ കൈതപ്രം മന)സംസ്കാരം ബുധനാഴ്ച രാത്രി 8 മണിക്ക് വീട്ടു വളപ്പിൽ.