• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, December 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

അമേരിക്കയില്‍ മിന്നല്‍ പ്രളയം: 24 മരണം; 25 കുട്ടികളെ കാണാതായി

cntv team by cntv team
July 5, 2025
in International
A A
അമേരിക്കയില്‍ മിന്നല്‍ പ്രളയം: 24 മരണം; 25 കുട്ടികളെ കാണാതായി
0
SHARES
374
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാഷിംഗ്ടണ്‍:അമേരിക്കയിലെ ടെക്സസില്‍ മിന്നല്‍ പ്രളയം. 24 പേര്‍ മരിച്ചു. സമ്മര്‍ ക്യാംപില്‍ പങ്കെടുക്കാനെത്തിയ 25 പെണ്‍കുട്ടികളെ കാണാതായി.ടെക്സസിലെ കെര്‍ കൗണ്ടിയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതാണ് ദുരന്തമുണ്ടാക്കിയത്. നദിക്കരയില്‍ ക്യാമ്പ് മിസ്റ്റിക് എന്ന പേരില്‍ പെണ്‍കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. 740 പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. ഇതില്‍ പങ്കെടുത്തിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും.പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്.പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നെന്ന് പ്രദേശിക ഭരണകൂടം വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ടെക്‌സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ റദ്ദാക്കി.വരും മണിക്കൂറുകളില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ടെക്സസ് ലെഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ടെക്സസ് സെനറ്റര്‍ ടെഡ് ക്രൂസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടെക്സസിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ടെഡ് ക്രൂസ് വ്യക്തമാക്കി.ഗ്വാഡലൂപ്പെ നദിയിലുണ്ടായ അപ്രതീക്ഷിത വെളളപ്പൊക്കത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും അപകടത്തില്‍പ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നുമാണ് സെനറ്റര്‍ ജോണ്‍ കോര്‍ണില്‍ പറഞ്ഞത്.മനോഹരമായ കുന്നുകളും നദികളും തടാകങ്ങളും ചേര്‍ന്ന് പ്രകൃതിരമണീയമായ സ്ഥലമാണ് ടെക്സസ്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രദേശമാണ്.കാണാതായവരെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചും ആശങ്ക രേഖപ്പെടുത്തിയും നിരവധിപേര്‍ സമൂഹമമാധ്യമങ്ങളില്‍ പോസ്റ്റുകളിടുന്നുണ്ട്. ടെക്‌സസിലെ ജനപ്രതിധികള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. നിരവധി ഹെലികോപ്റ്ററുകളും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരും രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.ക്രിസ്ത്യന്‍ വിഭാഗം നടത്തുന്ന സമ്മര്‍ ക്യാമ്പാണ് ക്യാമ്പ് മിസ്റ്റിക്. ഒരു നൂറ്റാണ്ട് കാലമായി തുടരുന്നതാണ് ഈ ക്യാമ്പ്. സൈപ്രസ് മരങ്ങള്‍ കൊണ്ട് 1920കളില്‍ നിര്‍മിച്ച റിക്രിയേഷന്‍ ഹാള്‍ ഉള്‍പ്പെടെയുള്ളവ ക്യാമ്പിന് വേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്.

Related Posts

റാസൽഖൈമയിൽ ശക്തമായ കാറ്റിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
International

റാസൽഖൈമയിൽ ശക്തമായ കാറ്റിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു

December 18, 2025
873
ലോകത്തില്‍ ആകെ മൂന്ന് പേര്‍ക്ക് മാത്രം; അപൂര്‍വ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രജ്ഞര്‍
International

ലോകത്തില്‍ ആകെ മൂന്ന് പേര്‍ക്ക് മാത്രം; അപൂര്‍വ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രജ്ഞര്‍

December 12, 2025
479
ഹോങ്കോങ് തീപിടിത്തം: മരണസംഖ്യ 128 ആയി; തിരച്ചിൽ തുടരുന്നു
International

ഹോങ്കോങ് തീപിടിത്തം: മരണസംഖ്യ 128 ആയി; തിരച്ചിൽ തുടരുന്നു

November 28, 2025
169
ലോകത്തിലെ ആദ്യത്തെ സിംഗിൾ ഡോസ് ഡെങ്കി വാക്സിൻ; അം​ഗീകാരം നൽകി ബ്രസീൽ
International

ലോകത്തിലെ ആദ്യത്തെ സിംഗിൾ ഡോസ് ഡെങ്കി വാക്സിൻ; അം​ഗീകാരം നൽകി ബ്രസീൽ

November 28, 2025
7
സഹായവുമായി ചൈന, ഇതുവരെ മരിച്ചത് 55 പേർ, 200 ഓളം പേരെ കാണാനില്ല; ഹോങ്കോങിലെ തീയണക്കാൻ തീവ്രശ്രമം
International

സഹായവുമായി ചൈന, ഇതുവരെ മരിച്ചത് 55 പേർ, 200 ഓളം പേരെ കാണാനില്ല; ഹോങ്കോങിലെ തീയണക്കാൻ തീവ്രശ്രമം

November 27, 2025
165
തേജസ് തകർന്നുവീണുണ്ടായ അപകടം: പൈലറ്റിന് വീരമൃത്യു; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് വ്യോമ സേന
International

തേജസ് തകർന്നുവീണുണ്ടായ അപകടം: പൈലറ്റിന് വീരമൃത്യു; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് വ്യോമ സേന

November 21, 2025
277
Next Post
‘സിസിടിവി ചതിച്ചു’ചങ്ങരംകുളം ചിയ്യാനൂരില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെട്ട അന്തര്‍ജില്ലാ മോഷ്ടാവ് പിടിയില്‍

'സിസിടിവി ചതിച്ചു'ചങ്ങരംകുളം ചിയ്യാനൂരില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെട്ട അന്തര്‍ജില്ലാ മോഷ്ടാവ് പിടിയില്‍

Recent News

ആലങ്കോട് തച്ചു പറമ്പ് മുരുക്കുംപള്ളി രുഗ്മിണിയമ്മ നിര്യാതയായി

ആലങ്കോട് തച്ചു പറമ്പ് മുരുക്കുംപള്ളി രുഗ്മിണിയമ്മ നിര്യാതയായി

December 28, 2025
38
കർണാടകയിലെ ബുൾഡോസർ : എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു

കർണാടകയിലെ ബുൾഡോസർ : എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു

December 28, 2025
50
ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരുവയസ്സുകാരൻ മരിച്ചു

ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരുവയസ്സുകാരൻ മരിച്ചു

December 28, 2025
2.4k
ബോഡിബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബോഡിബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

December 28, 2025
344
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025