• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആഗോള അയ്യപ്പ സംഗമം: മുഖ്യമന്ത്രിയുടെ താമസത്തിന് രണ്ട് ലക്ഷം രൂപ; നടക്കാത്ത ഭജനയ്ക്ക് എട്ട് ലക്ഷം രൂപ

cntv team by cntv team
February 13, 2026
in Kerala
A A
ആഗോള അയ്യപ്പ സംഗമം: മുഖ്യമന്ത്രിയുടെ താമസത്തിന് രണ്ട് ലക്ഷം രൂപ; നടക്കാത്ത ഭജനയ്ക്ക് എട്ട് ലക്ഷം രൂപ
0
SHARES
145
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ ഓഡിറ്റ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിന് രണ്ട് ലക്ഷം രൂപയാണ് ചിലവായത്. ഗസ്റ്റ്ഹൗസിന്റെ ഇടനാഴിയിൽ ചുവപ്പ് പരവതാനിക്ക് 15,930 രൂപയും, വേദിയിൽ വിഐപി ഭക്ഷണത്തിനായി ചെലവായത് 30,000 രൂപയുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. നടക്കാത്ത ഭജനയുടെ പേരിൽ, നന്ദഗോവിന്ദം ഭജൻസിന് എട്ട് ലക്ഷം രൂപ കൊടുത്തെന്നും ബില്ലിൽ പറയുന്നു.ഗസ്റ്റ് ഹൗസിലേക്ക് കട്ടിലും മെത്തയ്ക്കുമായി 1,11,365 രൂപ ചെലവായി. കോർണർ സോഫയ്ക്ക് 65000. പമ്പ ​ഗസ്റ്റ് ഹൗസിലേക്ക് വാങ്ങിയ സാമഗ്രികൾ ദേവസ്വം സ്വത്തായി മാറ്റി. എന്നാൽ ഇത് എങ്ങോട്ട് മാറ്റി എന്നതിൽ വ്യക്തതയില്ല. ടാക്‌സി സംവിധാനത്തിനായി 10.57 ലക്ഷം രൂപ ചെലവായെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഡീസലിന് മാത്രമായി 7.44 ലക്ഷം രൂപ ചെലവായി.ആഗോളഅയ്യപ്പ സംഗമത്തിൽ പമ്പയിൽ പ്രധാന വേദിയിൽ നന്ദഗോവിന്ദം ഭജൻസ് ഭജന നടത്തിയെന്നാണ് രേഖയിൽ പറയുന്നത്. എന്നാൽ അന്ന് നന്ദഗോവിന്ദം ഭജൻസ് പമ്പയിലോ ശബരിമലയിലേക ഭജന നടത്തിയിട്ടില്ല. അന്ന് നടന്നത് ഭക്തി ഗാന സദസ് ആയിരുന്നു. പ്രധാന വേദിയിൽ ഭക്തി ഗാനസദസ് അവതരിപ്പിച്ചത് ഗായകൻ ഇഷാൻ ദേവും സംഘവുമായിരുന്നു. ഈ പരിപാടി അടക്കം കലാപരിപാടിക്ക് വകയിരുത്തിയത് രണ്ട് ലക്ഷം രൂപയാണ്. ഈ ഗായക സംഘത്തിന് പണം കൊടുത്ത ബില്ല് ഓഡിറ്റിന് സമർപ്പിച്ചിട്ടില്ല.വിജയ് യേശുദാസ്, വീരമണി തുടങ്ങിയവരുടെ പാട്ട് പരിപാടിയുടെ കണക്കില്ല. അയ്യപ്പ സംഗമ ദിവസം വൈകിട്ടാണ് ഈ ഗായകർ അയ്യപ്പഗാനമേള അവതരിപ്പിച്ചത്. അവർക്ക് പണം നൽകിയതിന്റെ കണക്കില്ല. പത്ത് കോടിയിലധികം രൂപയാണ് ആഗോള അയ്യപ്പ സംഗമത്തിന് ചെലവായത്. എന്നാൽ വിവിധ ആവശ്യങ്ങൾക്കായി ഇതുവരെ കൊടുത്ത് തീർത്തത് ആറു കോടി 64 ലക്ഷം രൂപയാണ്. ഇനി കൊടുത്ത് തീർക്കാനുള്ളത് നാല് കോടി 35 ലക്ഷം രൂപയുമാണ്.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
65
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
10
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
314
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
112
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
134
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
പൊന്നാനി ഗവൺമെന്റ് അമ്മയും കുഞ്ഞും ആശുപത്രിയിലെ ശിശുക്കൾക്ക് വർഷം മുഴുവൻ പോഷകാഹാരം നൽകുന്ന പദ്ധതി ആരംഭിച്ചു.

പൊന്നാനി ഗവൺമെന്റ് അമ്മയും കുഞ്ഞും ആശുപത്രിയിലെ ശിശുക്കൾക്ക് വർഷം മുഴുവൻ പോഷകാഹാരം നൽകുന്ന പദ്ധതി ആരംഭിച്ചു.

Recent News

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
40
ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

August 25, 2026
37
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
65
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025