ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ വീഡിയോ ടൂളായ വിയോ -3 (Veo 3) ഇപ്പോള്‍ ഇന്ത്യയിലും ലഭ്യമാകും. ആഴ്ചകള്‍ക്ക് മുമ്പ് ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ വെച്ചാണ് കമ്പനി ഈ വീഡിയോ ജനറേഷന്‍ ടൂള്‍ പരിചയപ്പെടുത്തിയത്. ജെമിനി എഐയുടെ ‘പ്രോ’ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്ക് മാത്രമാണ് വിയോ 3 ഉപയോഗിച്ച് വീഡിയോ നിര്‍മിക്കാനാവുക. ശബ്ദത്തോടുകൂടി എട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് വിയോ 3 വഴി നിര്‍മിക്കാനാവുക.വിയോ 3 ഉപയോഗിച്ച് നിര്‍മിക്കുന്ന ആകര്‍ഷകമായ സിനിമാറ്റിക് വീഡിയോകളില്‍ യഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന സംഭാഷണങ്ങള്‍, സൗണ്ട് ഇഫക്ടുകള്‍, പശ്ചാത്തല സംഗീതം എന്നിവയും നിര്‍മിക്കാനാവുംവിയോ 3യില്‍ നിര്‍മിക്കുന്ന എല്ലാ വീഡിയോകളിലും വാട്ടര്‍മാര്‍ക്ക് പ്രദര്‍ശിപ്പിക്കും. ഇതോടൊപ്പം അദൃശ്യമായ സിന്ത്‌ഐഡി വാട്ടര്‍മാര്‍ക്കും വീഡിയോയില്‍ ഉണ്ടാവും (SynthID). വീഡിയോകള്‍ എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് മനസിലാക്കാന്‍ ഇതുവഴി സാധിക്കും.എഐ മോഡലിന്റെ ദുരുപയോഗം തടയാനും സുരക്ഷിതമാക്കാനും ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.ഗൂഗിള്‍ വിയോ 3 ഇന്ത്യയില്‍ എത്തുന്നത് ഇപ്പോഴാണെങ്കിലും വിയോ 3യുടെ എപിഐ ഉപയോഗിച്ചുള്ള തേഡ് പാര്‍ട്ടി ആപ്പുകളുടെ സഹായത്തോടെ നിര്‍മിച്ച എഐ വീഡിയോകള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.